|    Dec 16 Sun, 2018 11:17 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പിടിയില്‍

Published : 6th September 2018 | Posted By: kasim kzm

കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍. താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ ഡെപ്യൂട്ടി തഹസില്‍ദാര്‍ തലശ്ശേരി തിരുവങ്ങാട് വിനോദ് നിവാസില്‍ ആര്‍ വിനോദ് കുമാറിനെ(47)യാണ് ഇന്നലെ ഉച്ചയോടെ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ജിയോളജി വകുപ്പിന്റെ പാസില്ലാതെ ക്വാറി ഉല്‍പ്പന്നങ്ങള്‍ പിടികൂടിയ പിക്കപ്പ് വാന്‍ വിട്ടുകൊടുക്കാനായി താലൂക്ക് ഓഫിസ് പരിസരത്തെ കോഫി ഹൗസിനു സമീപത്തുവച്ച് 1000 രൂപ കൈക്കൂലി വാങ്ങുമ്പോഴാണ് പിടിയിലായത്. ഇതേ ആവശ്യത്തിന് ഇക്കഴിഞ്ഞ ഒന്നിന് 4000 രൂപ വാങ്ങിയിരുന്നു. ഇതിനു ശേഷം ബാക്കി തുക കൂടി ആവശ്യപ്പെട്ടതനുസരിച്ച് പരാതിക്കാരന്‍ പൈസ നല്‍കാനെത്തിയപ്പോഴാണ് വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. പണം വാങ്ങിയ ശേഷം വിജിലന്‍സ് സംഘത്തെ കണ്ട് ഓടാന്‍ ശ്രമിച്ച വിനോദിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss