|    Oct 19 Thu, 2017 8:18 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ വിജിലന്‍സിന്റെ പിടിയില്‍

Published : 30th September 2016 | Posted By: SMR

മരട്: കൈക്കൂലി വാങ്ങിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ വിജിലന്‍സിന്റെ പിടിയിലായി. മരട് നഗരസഭ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്റ്റര്‍ കെ എസ് നിയാസ്(46) ആണ് വിജിലന്‍സിന്റെ പിടിയിലായത്. വ്യാഴാഴ്ച രാവിലെയാണ് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നിയാസിനെ കൈയോടെ പിടികൂടിയത്.
കലൂര്‍ നടുവില മുല്ലോത്ത് വിട്ടില്‍ ഡാല്‍സണ്‍ വര്‍ഗീസിന്റെ പരാതിയെ തുടര്‍ന്നായിരുന്നു നടപടി. ഡാല്‍സണ്‍ വര്‍ഗീസിന്റെ കണ്ടന്നുരിലെ െ്രെഡ ചിപ്‌സ് കയറ്റുമതി ഓഫിസിന് ലൈസന്‍സ് നല്‍കുന്നതിനായി നിയാസ് അയ്യായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ വിവരം ഡാല്‍സണ്‍ വിജിലന്‍സിനെ അറിയിച്ചു. വിജിലന്‍സിന്റെ നിര്‍ദേശപ്രകാരം നിയാസ് ആവശ്യപ്പെട്ട തുക ഡാല്‍ല്‍സണ്‍ നിയാസിന് കൈമാറുകയും ചെയ്തു.
ഇതോടെ വിജിലന്‍സ് സംഘം നിയാസിനെ കൈയോടെ പിടികൂടുകയായിരുന്നു. കായംകുളം സ്വദേശിയായ നിയാസ് എട്ട് വര്‍ഷമായി മരടില്‍ ആരോഗ്യ വിഭാഗത്തില്‍ ജോലിചെയ്തു വരുകയായിരുന്നു.
വിജിലന്‍സ് ഡിവൈഎസ്പി എം എന്‍ രമേഷ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്റ്റര്‍ ബെന്നി, എസ്‌ഐമാരായ സത്യപ്പന്‍, എം എന്‍ അലി, രാജു, ഓഫിസര്‍മാരായ ഹരീഷ് കുമാര്‍, രാജേഷ്, ്രപകാശ് എന്നിവരടങ്ങിയ വിജിലന്‍സ് സംഘമാണ് നിയാസിനെ അറസ്റ്റ് ചെയ്തത്.
നിയാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് ഡിവൈഎസ്പി എം എന്‍ രമേശ് അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക