|    Oct 19 Thu, 2017 7:53 pm
FLASH NEWS

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ വില്ലേജ് ഓഫിസറെ വിജിലന്‍സ് പിടികൂടി

Published : 30th July 2016 | Posted By: SMR

കോട്ടക്കല്‍: കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് വില്ലേജ് ഓഫിസറെ വിജിലന്‍സ് പിടികൂടി. കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട അപേക്ഷകനില്‍ നിന്നും പതിനായിരം രൂപ ആവശ്യപ്പെട്ടതാണ് കെണിയിലാക്കിയത്.
തെന്ന സ്വദേശി നൗഷാദ് ഇന്നലെ കൈവശ സര്‍ട്ടിഫിക്കറ്റിനായി തെന്നല വില്ലേജ് ഓഫിസിലെത്തിയിരുന്നു. പരമാവധി ഇരുനൂറ്റി അറുപതു രൂപ ചെലവു വരുന്ന സര്‍ട്ടിഫിക്കറ്റിന് വില്ലേജ് ഓഫിസര്‍ ഡ്യൂട്ടിയിലുള്ള അസിസ്റ്റന്റ് വില്ലേജ് ഓഫിസര്‍ മുരുകന്‍ പതിനായിരം രൂപ ആവശ്യപ്പെടുകയായിരുന്നു. അപേക്ഷക്കു വേണ്ട എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടും ഓഫിസര്‍ കൈക്കൂലി ഇല്ലാതെ നല്‍കാന്‍ തയ്യാറായില്ല. അവസാനം തുക അയ്യായിരത്തില്‍ താഴെ ആക്കാ ന്‍ വരെ ശ്രമം നടത്തിയിട്ടും ഫലം കണ്ടില്ല. ഇതേ തുടര്‍ന്ന് അപേക്ഷകന്‍ ഓഫിസില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡിലുള്ള വിജിലന്‍സ് നമ്പറില്‍ വിളിച്ച് പരാതിപ്പെടുകയാരുന്നു.
അതോടെ വിജിലന്‍സ് ഡി വൈഎസ്പി സലീമിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി പരാതിക്കാരനോട് പണം നല്‍കാനാവശ്യപ്പെടുകയും കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടുകയും ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക