|    Apr 24 Mon, 2017 3:02 am
FLASH NEWS

കൈക്കൂലി വാങ്ങി: മുന്‍ അഡീ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് കഠിനതടവും പിഴയും

Published : 16th November 2016 | Posted By: Navas Ali kn

53868640

തിരുവനന്തപുരം: കൈക്കൂലി കേസില്‍ മുന്‍ അഡീ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് ആറുവര്‍ഷം കഠിന തടവും മൂന്നുലക്ഷം രൂപ പിഴയും. അഴിമതി നിരോധന നിയമപ്രകാരം നാലു വര്‍ഷവും കൈക്കൂലി വാങ്ങിയ കുറ്റത്തിന് ആറു വര്‍ഷവുമാണ് തടവെങ്കിലും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. നെയ്യാറ്റിന്‍കര മുന്‍ അഡീ പബ്ലിക് പ്രോസിക്യൂട്ടര്‍ ഷാജുദ്ദീനാണ് കേസിലെ പ്രതി. 2014 ഡിസംബര്‍ 18നാണ് കേസിനാസ്പദമായ സംഭവം. 2016 ആഗസ്ത് 30നാണ് വിചാരണ ആരംഭിച്ചത്. സ്വകാര്യ സ്വര്‍ണക്കട ഉടമയോട് തൊണ്ടിമുതല്‍ ഹാജരാക്കാതിരിക്കാന്‍ ഇയാള്‍ അഞ്ചുലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. കടയുടമ വിജിലന്‍സ് നിര്‍ദേശപ്രകാരം ഒരു ലക്ഷം രൂപ പ്രോസിക്യൂട്ടര്‍ക്കു നല്‍കുന്നതിനിടയിലാണ് അറസ്റ്റിലായത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day