|    Jun 25 Mon, 2018 10:11 am
FLASH NEWS

കൈക്കൂലി വാങ്ങിയ വാണിജ്യനികുതി ഇന്റലിജന്റ്‌സ് ഓഫിസര്‍മാര്‍ പിടിയില്‍

Published : 12th August 2017 | Posted By: fsq

 

മലപ്പുറം: കെട്ടിടനിര്‍മാണത്തിന് കൊണ്ടുവന്ന സാമഗ്രികള്‍ക്ക് ബില്‍ ഉണ്ടായിരുന്നില്ലെന്ന പേരില്‍ ജിഎസ്ടി ഒഴിവാക്കിക്കൊടുക്കാന്‍ 60,000 രൂപ കൈക്കൂലി വാങ്ങിയ രണ്ട് വാണിജ്യനികുതി ഇന്റലിജന്റ്‌സ് ഓഫിസര്‍മാരെ വിജിലന്‍സ് പിടികൂടി. മലപ്പുറം സിവില്‍സ്‌റ്റേഷനിലെ കോടതി കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഓഫിസിലെ ഇന്റലിജന്റ്‌സ് ഓഫിസര്‍ കെ മോഹനന്‍, ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ ഇസ്ഹാഖ് എന്നിവരെയാണ് കോഴിക്കോട് ഉത്തരമേഖലാ വിജിലന്‍സ് സംഘം പിടികൂടിയത്. തേഞ്ഞിപ്പലത്ത് കെട്ടിടം നിര്‍മിക്കുകയായിരുന്ന മുഹമ്മദലിയില്‍നിന്നാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കെട്ടിട നിര്‍മാണത്തിന് ഉപയോഗിച്ച എം സാന്‍ഡിനും മെറ്റലിനും ബില്‍ ഹാജരാക്കാന്‍ സാധിച്ചിരുന്നില്ല. ഇതിന് മൂന്നു ലക്ഷം പിഴയടക്കണമെന്ന് വാണിജ്യനികുതി ഇന്റലിജന്റ്‌സ് വിഭാഗം ആവശ്യപ്പെട്ടു. ഇത് 1.58 ലക്ഷമാക്കി കുറയ്ക്കാമെന്നും അതിന് 60,000 രൂപ കൈക്കൂലി വേണമെന്നും ഇന്റലിജന്റ്‌സ് ഓഫിസര്‍ മോഹനനും ഇന്‍സ്‌പെക്ടര്‍ ഫൈസലും പറഞ്ഞു. ഈ വിവരം കെട്ടിടം ഉടമ കോഴിക്കോട്ടെ ഉത്തരമേഖലാ വിജിലന്‍സ് വിഭാഗത്തെ അറിയിച്ചു. വിജിലന്‍സ് എസ്പി ഉമാ ബെഹ്‌റയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിജിലന്‍സ് ഡിവൈഎസ്പി കെ അശ്വകുമാറിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ മലപ്പുറത്ത് എത്തിയത്. വെള്ളിയാഴ്ച പകല്‍ മൂന്നോടെ പരാതിക്കാരന്‍ 50,000 രൂപ ഇന്റലിജന്റ്‌സ് ഓഫിസര്‍ കെ മോഹനനും 10,000 രൂപ ഇന്‍സ്‌പെക്ടര്‍ ഫൈസല്‍ ഇസ്ഹാഖിനും ൈകമാറി. ഈ സമയം എത്തിയ വിജിലന്‍സ് സംഘം ഇരുവരേയും പിടികൂടുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss