|    Aug 21 Mon, 2017 6:36 am
FLASH NEWS
Home   >  National   >  

കൈക്കൂലി വാങ്ങണമെന്ന് ബിജെപി സഖ്യകക്ഷി നേതാവ്

Published : 10th July 2016 | Posted By: mi.ptk

bribe1

ഗുവാഹത്തി: കൈക്കൂലി വാഗ്ദാനം ചെയ്താല്‍ വാങ്ങണമെന്ന് ബിജെപി സഖ്യ കക്ഷി നേതാവ്. ‘സബര്‍നാദ സൊണോവാല്‍ സര്‍ക്കാറില്‍ തങ്ങള്‍ക്ക് രണ്ട് മന്ത്രിമാരുണ്ട്. കൈക്കൂലി വാഗ്ദാനം ചെയ്താല്‍ അവര്‍ അത് വാങ്ങണം’ എന്നായിരുന്നു ബിജെപി സഖ്യകക്ഷിയായ ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് പ്രസിഡണ്ട് ഹഗ്രാമ മൊഹിലാരിയുടെ വിവാദ പ്രസ്താവന. അഴിമതി വിരുദ്ധ നിലാപാട് ഉയര്‍ത്തിക്കാട്ടുന്ന ബിജെപിയ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് സഖ്യ കക്ഷി നേതാവിന്റെ വിവാദ പ്രസ്താവന.
കൈക്കൂലി നല്‍കുകയാണെങ്കില്‍ മന്ത്രിമാര്‍ അത് വാങ്ങാതിരിക്കരുതെന്നും എന്തെങ്കിലും സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ കൈക്കൂലി ചോദിച്ചുവാങ്ങാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
സൊണോവാല്‍ സര്‍ക്കാരിലെ പരിസ്ഥിതി മന്ത്രിയും ആരോഗ്യ മന്ത്രിയും ബിപിഎഫില്‍ നിന്നുള്ളവരാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക