|    Aug 18 Sat, 2018 4:12 am
FLASH NEWS
Home   >  Kerala   >  

കൈക്കൂലി : റവന്യൂ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം

Published : 3rd August 2018 | Posted By: G.A.G

തിരുവനന്തപുരം: കെട്ടിടത്തിന്റ്‌റെ ഉടമസ്ഥാവകാശ കൈമാറ്റ രേഖ നല്‍കാന്‍ 2,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ റവന്യൂ ഇന്‍സ്‌പെക്ടര്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. പന്തളം മുന്‍സിപ്പല്‍ ഓഫിസിലെ റവന്യൂ ഇന്‍സ്‌പെക്ടര്‍ റെജി ജോര്‍ജിനെ പ്രതിചേര്‍ത്താണ് തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രം ഫയലില്‍ സ്വീകരിച്ച കോടതി പ്രതിയെ ആഗസ്റ്റ് 14ന് ഹാജരാക്കാന്‍ ഉത്തരവിട്ടു.
2017 നവംബര്‍ 27ന് ഉച്ചയ്ക്ക് 1.40 നാണ് റവന്യൂ ഇന്‍സ്‌പെക്ടറെ വിജിലന്‍സ് കെണിയൊരുക്കി കുടുക്കിയത്. പന്തളം തോന്നല്ലൂര്‍ മുറിയില്‍ എന്‍എസ്എസ് കോളജിന് സമീപം ഭാസ്‌ക്കരവിലാസത്തില്‍ ശശിധരന്‍ നായര്‍ മകന്‍ ശബരീശ് എസ് നായര്‍ (25) ആണ് പരാതിക്കാരന്‍. കുടുംബ വീടിന്റെ ഉടമസ്ഥാവകാശ കൈമാറ്റ സാക്ഷ്യപത്രം ലഭിക്കാനായി 2017 നവംബര്‍ 21ന് ശബരീശ് പന്തളം മുന്‍സിപ്പാലിറ്റിയില്‍ അപേക്ഷ നല്‍കിയിരുന്നു. പേരുമാറ്റല്‍ അപേക്ഷകളുടെ പരിശോധനാചുമതല റെജി ജോര്‍ജിനായിരുന്നു. താന്‍ നല്‍കിയ അപേക്ഷയുടെ സ്ഥിതിയെന്തന്നറിയാന്‍ ശമ്പരീശ് നവംബര്‍ 24ന് രാവിലെ 9.45 മണിക്ക് മുന്‍സിപ്പല്‍ ഓഫിസില്‍ എത്തി. എന്നാല്‍ സാക്ഷ്യപത്രം നല്‍കുന്നതിന് പാരിതോഷികമായി റവന്യൂ ഇന്‍സ്‌പെക്ടര്‍ 2,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ശബരീശ് വിജിലന്‍സില്‍ പരാതിപ്പെട്ടു. ഫിനോഫ്തലിന്‍ പൊടി വിതറി വിജിലന്‍സ് നല്‍കിയ 2,000 രൂപയുടെ നോട്ടുമായി വിജിലന്‍സിന്റെ കെണി സംഘത്തോടൊപ്പം 27ന് ഉച്ചയ്ക്ക് 1.40ന് ശബരീശ് റവന്യൂ ഇന്‍സ്‌പെക്ടറുടെ ഓഫിസില്‍ എത്തി. ശബരീശിനെ അകത്തേക്കയച്ച ശേഷം സംഘം പുറത്ത് നിന്നു. പ്രതി ശബരീശിനെ മുന്‍സിപ്പല്‍ ഓഫിസിലെ വടക്കുവശത്തുളള മുറിയിലേക്ക് കൊണ്ടുപോയി പണം കൈപ്പറ്റുകയായിരുന്നു. പ്രതി പണം കൈപ്പറ്റിയതായ ശബരീശന്റെ സിഗ്‌നല്‍ ലഭിച്ചയുടന്‍ ഇന്‍സ്‌പെക്ടറെ അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നേദിവസം വൈകിട്ട് 4.30ന് ഇന്‍സ്‌പെക്ടറുടെ കോന്നി വളളിക്കോട് വില്ലേജിലെ കയ്പ്പത്തൂര്‍ വലക്കോട് വസതിയില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss