|    Jul 28 Fri, 2017 10:30 pm
FLASH NEWS

കൈക്കൂലി: രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Published : 15th August 2016 | Posted By: SMR

തൊടുപുഴ: വിവാദ പോലിസ് ഉദ്യോഗസ്ഥനെ സംരക്ഷിക്കാന്‍ രാഷ്ട്രിയ നേതാക്കളുടെ ശ്രമം.കൈക്കുലി വാങ്ങിയെന്ന ആരോപണത്തില്‍ പോലിസ് ഉദ്യോഗസ്ഥനും,ചില പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് പണം പങ്കുവെച്ചുവെന്ന ഗുരുതരമായ ആരോപണത്തില്‍ വിവിധ രഹസ്യന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം ആരംഭിച്ചു.
ഈ അന്വേഷണങ്ങളെ അട്ടിമറിക്കാന്‍ പണം നല്‍കിയെന്ന പറഞ്ഞവരെ വീണ്ടും ഭീഷണിപ്പെടുത്താനും ശ്രമം നടക്കുന്നതായാണ് പുറത്ത് വരുന്ന വിവരങ്ങള്‍.ഇതിന്റെ ഭാഗമായി ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന ചില രാഷ്ട്രിയ നേതാക്കള്‍ രംഗത്തിറങ്ങിയാണ് ഒത്തുതീര്‍പ്പുശ്രമം നടത്തുന്നത്.രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്ക്ു മുന്നില്‍ പണം നല്‍കിയ വിവരം വെളിപ്പെടുത്തരുതെന്നാണ് അന്ത്യശാസനം.സംഭവം വിവാദമായതോടെ ഇന്നലെ രാത്രിയില്‍ വാര്‍ത്തപരന്ന വഴിയെക്കുറിച്ച് തൊടുപുഴ പോലിസിലെ ചിലരുടെ നേതൃത്വത്തില്‍്അന്വേഷണം നടത്തിയിരുന്നു.
പോലിസില്‍ നിന്നാണ് വിവരം പുറത്തയാത് എന്നാണ് വിവാദ ഉദ്യോഗസ്ഥന്റെ കണ്ടെത്തല്‍.ചാര്‍ജെടുത്തത് മുതല്‍ വിവാദനായകനാകുന്ന പോലിസ് ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാതിരിക്കാന്‍ പോലിസ് ഉന്നതോദ്യോഗസ്ഥരുടെ മേലാണ് രാഷ്ട്രിയസമ്മര്‍ദം.ഇതോടെ നിരന്തരം ജില്ലാ പോലിസില്‍ തലവേദന സൃഷ്ടിക്കുന്ന ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കാനാവാതെ നട്ടം തിരിയുകയാണ് പോലിസ് നേതൃത്വം.നഗരത്തില്‍ വിദ്യാര്‍ഥിനികളെ കമന്റടിച്ചതു ചോദ്യം ചെയ്ത വിദ്യാര്‍ഥികളെ പച്ചക്കറി കടയുടമ ഉള്‍പ്പെടെ നാലു പേര്‍ കടയ്ക്കുള്ളിലേക്കു വലിച്ചിഴച്ചു കയറ്റിയ ശേഷം കത്തി വീശി ഭീഷണിപ്പെടുത്തുകയും, ത്രാസ് കട്ടി ഉപയോഗിച്ച് ക്രൂരമായി മര്‍ദിക്കുകയും ചെയ്ത കേസില്‍ പ്രതികള്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തുകയും, ഇതിനായി ലോ റെയ്ഞ്ചിലെ ഉന്നതഉദ്യോഗസ്ഥന്‍ പണം വാങ്ങിയെന്ന ആരോപണത്തെക്കുറിച്ച് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി: വിഎന്‍. സജിയാണു അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
രണ്ടു ദിവസത്തിനകം ജില്ലാ പോലിസ് മേധാവിക്ക് റിപോര്‍ട്ടു കൈമാറും.വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവങ്ങളുടെ തുടക്കം. പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കോളജില്‍  കംപ്യൂട്ടര്‍ ഡിപ്ലോമ കോഴ്‌സ് പഠിക്കുന്ന രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്.
തടസം പിടിക്കാനെത്തിയ പെണ്‍കുട്ടികളെയും ഉന്തുവണ്ടിയില്‍ കച്ചവടം നടത്തിയ സംഘം ആക്രമിച്ചു.ക്ലാസ് കഴിഞ്ഞ ശേഷം വൈകുന്നേരം ഇതിലെ പോകുന്ന വിദ്യാര്‍ഥിനികളെ ഇവിടെ കച്ചവടം നടത്തുന്ന ചിലര്‍ നിരന്തരമായി ശല്യപ്പെടുത്തുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു.വൈകിട്ട് റോഡിലുടെ നടന്നുപോയ  മൂന്ന് പെണ്‍കുട്ടികളോട് ഇവര്‍ വളരെ മോശമായി സംസാരിച്ചു.ഇതു ചോദ്യം കോളജ് വിദ്യാര്‍ഥികളായ. വി്ഷ്ണുവിനെ ഉന്തുവണ്ടി കടയിലേയ്ക്ക് വിളിച്ച് കയറ്റി മര്‍ദിക്കുകയായിരുന്നു,മിനോയെ കടയ്ക്ക് പുറത്തിട്ടും മര്‍ദിച്ചു.
മറ്റ് വിദ്യാര്‍ഥികള്‍ക്കു നേരെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.തടസം പിടിക്കാന്‍ ചെന്ന വിദ്യാര്‍ഥിനികള്‍ ഉള്‍പ്പടെയുള്ളവരെ തടഞ്ഞ് വെയ്ക്കുകയും മര്‍ദിക്കുകയും ചെയ്തു.രംഗം വഷളായതോടെ വിദ്യാര്‍ഥികള്‍ സമീപത്തെ പോലിസുകാരുടെ അടുക്കല്‍ അഭയം തേടിയാണ് രക്ഷപെട്ടത്.
ഈ കേസാണ് പോലിസ് ഉദ്യോഗസ്ഥരും,രാഷ്ട്രിയ പാര്‍ട്ടി നേതാക്കളും ചേര്‍ന്ന് പണം പറ്റി അട്ടിമറിച്ചുവെന്ന് ആരോപണമുയരുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക