|    Mar 24 Fri, 2017 5:49 am
FLASH NEWS

കൈക്കൂലി കേസില്‍ അറസ്റ്റിലായ ഉന്നത ഉദ്യോഗസ്ഥന്റെ ഭാര്യയും മകളും ആത്മഹത്യ ചെയ്തു

Published : 19th July 2016 | Posted By: mi.ptk

double-suicide_

ന്യൂഡല്‍ഹി: കൈക്കൂലി വാങ്ങവെ അറസ്റ്റിലായ കേന്ദ്ര സര്‍ക്കാരിലെ കോര്‍പ്പറേറ്റ്കാര്യ ഡയറക്ടര്‍ ജനറല്‍ ആയിരുന്ന ബികെ ബന്‍സാലിന്റെ ഭാര്യയും മകളും ആത്മഹത്യ ചെയ്തു. ബന്‍സാലിന്റെ ഭാര്യ സത്യഭാമ(57) മകള്‍ നേഹ(27) എന്നിവരെയാണ് ദില്ലിയിലെ മധുവിഹാറിലുള്ള ഫ് ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മുംബൈ ആസ്ഥാനമായുള്ള ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കെതിരെയുള്ള അന്വേഷണം നിര്‍ത്തിവെക്കാന്‍ ബന്‍സാല്‍ 50 ലക്ഷം രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ രണ്ടാം ഗഡു കൈമാറവെയാണ് ബന്‍സാല്‍ പിടിയിലായത്.
മരണത്തില്‍ സിബിഐ അനുശോചനം രേഖപ്പെടുത്തി. സംഭവം ഞെട്ടിക്കുന്നതാണെന്നും ദു:ഖമുണ്ടെന്നും സിബിഐ പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ബന്‍സാലിന്റെ ഭാര്യയെയോ മകളെയോ ചോദ്യം ചെയ്യുകയോ പ്രതിചേര്‍ക്കുകയോ ചെയ്തിട്ടില്ലെന്നും സിബിഐ വ്യക്തമാക്കി. സംഭവം ലോക്കല്‍ പോലീസ് അന്വേഷിക്കുന്നുണ്ടെന്നും സിബിഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

(Visited 518 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക