|    Jan 20 Fri, 2017 1:04 am
FLASH NEWS

കൈക്കൂലി ആരോപണം; നിരപരാധിത്വം തെളിയിച്ചിട്ടും സര്‍വീസില്‍ തിരിച്ചെടുക്കുന്നില്ലെന്ന്

Published : 7th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: കെട്ടിടനികുതി കുറവ് ചെയ്യാന്‍ ഹോട്ടല്‍ അധികൃതരില്‍ നിന്ന് കൈക്കൂലിവാങ്ങിയെന്ന പരാതി വസ്തുതാവിരുദ്ധമെന്ന് ബോധ്യമായിട്ടും സസ്‌പെന്‍ഷനിലായ ഉദ്യോഗസ്ഥനെ തിരിച്ചെടുക്കുന്നില്ലെന്ന് പരാതി. തിരുവനന്തപുരം കോര്‍പറേഷനിലെ കെട്ടിട നികുതി വിഭാഗത്തില്‍ ജോലി ചെയ്തുവന്ന സീനിയര്‍ ക്ലര്‍ക്ക് കെ എം ഷിബുവാണ് നിരപരാധിത്വം തെളിയിച്ചിട്ടും സര്‍വീസില്‍ കയറാനാകാതെ ദുരിതം പേറുന്നത്. കുറ്റക്കാരനല്ലെന്ന് വിവിധ വകുപ്പ് മേധാവികള്‍ ഹാജരാക്കിയ റിപ്പോര്‍ട്ടുകളുമായി നാലുമാസത്തോളമായി ഇദ്ദേഹം വകുപ്പ് മന്ത്രിയടക്കമുള്ളവരുടെ ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. തമ്പാനൂരിലെ ഒരു ബഹുനില ഹോട്ടല്‍ സമുച്ചയത്തിന് കെട്ടിടനികുതി ഇളവുചെയ്തുനല്‍കാന്‍ രണ്ടുലക്ഷംരൂപ കൈക്കൂലിവാങ്ങിയെന്നാണ് ഷിബുവിനെതിരെ പരാതി ഉയര്‍ന്നത്. കഴിഞ്ഞ ജൂലൈയിലായിരുന്നു സംഭവം. അതിന്റെ അടിസ്ഥാനത്തില്‍ വകുപ്പ് മന്ത്രി വിഷയത്തില്‍ ഇടപെടുകയും പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്റ് ചെയ്യുകയുമായിരുന്നു. എന്നാല്‍ തുടക്കം മുതല്‍തന്നെ തന്റെ നിരപരാധിത്വം ബന്ധപ്പെട്ട വകുപ്പ് മേധാവികളെയെല്ലാം ഷിബു അറിയിച്ചതാണ്. മാത്രമല്ല, കെട്ടിട നികുതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ നിരവധിപേരുടെ കൈകള്‍ കടന്നാണ് തന്റെ കൈവശമത്തെുന്നത്. ഒരന്വേഷണവും നടത്താതെ കുറ്റം  ചുമത്തി സസ്‌പെന്റ്  ചെയ്യുകയായിരുന്നുവെന്ന് ഷിബു പറയുന്നു.അഡ്മിനിസ്‌ട്രേറ്റീവ് െ്രെടബ്യൂണലില്‍ ഷിബു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോര്‍പറേഷന്‍ സെക്രട്ടറി സമര്‍പിച്ച മറുപടി എന്നിവയിലെല്ലാം ഷിബുവിന്റെ നിരപരാധിത്വം വ്യക്തമാണ്.  ഇക്കാര്യങ്ങളെല്ലാം നഗരകാര്യ ഡയറക്ടറെ ധരിപ്പിച്ചുവെങ്കിലും സര്‍വീസില്‍ തിരിച്ചെടുക്കുന്നില്ലെന്നാണ് ഷിബുവിന്റെ പരാതി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 15 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക