|    Dec 17 Sun, 2017 2:21 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കൈക്കൂലി: അന്വേഷണത്തിന് ഉത്തരവ്

Published : 4th August 2016 | Posted By: SMR

മൂവാറ്റുപുഴ: വാഹനം തടഞ്ഞുനിര്‍ത്തി പോലിസുകാരന്‍ കൈക്കൂലി വാങ്ങിയെന്ന കേസ് അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് ആന്റ് സ്‌പെഷ്യല്‍ ജഡ്ജ് പി മാധവന്‍ ഉത്തരവിട്ടു.
മലപ്പുറം മങ്കട സ്വദേശി കൃഷ്ണകൃപയില്‍ മനുവര്‍മ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയിലാണ് അന്വേഷണം. കഴിഞ്ഞ മെയ് നാലിന് കാറില്‍ യാത്ര ചെയ്യുകയായിരുന്ന മനുവിനെ അശ്രദ്ധമായ ഡ്രൈവിങിന്റെ പേരില്‍ കൊച്ചി പൊന്നുരുന്നി പാലത്തിനു സമീപം വാഹനം തടഞ്ഞുനിര്‍ത്തി ആയിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി.
പണം വാങ്ങിയെടുത്തശേഷം പോലിസുകാരന്‍ തന്നെ പറഞ്ഞുവിടുകയായിരുന്നു. എന്നാല്‍, പിന്നീട് കോടതിയില്‍നിന്ന് സമന്‍സ് വന്നതോടെയാണ് അന്നത്തെ സംഭവത്തില്‍ തനിക്കെതിരേ പെറ്റികേസ് എടുത്തവിവരം അറിഞ്ഞത്.   എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍സ് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss