|    Oct 23 Mon, 2017 9:59 am
Home   >  Todays Paper  >  Page 4  >  

കൈക്കൂലിക്കേസ്: എഫ്‌ഐആര്‍ സമര്‍പ്പിച്ചു

Published : 7th October 2016 | Posted By: SMR

മൂവാറ്റുപുഴ: മൂവാറ്റുപുഴ മുന്‍ റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ (ആര്‍ടിഒ) കെ അബ്ദുള്‍ കരീമിനെ കൈക്കൂലിക്കേസില്‍  പ്രതിയാക്കി എറണാകുളം വിജിലന്‍സ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ഇദ്ദേഹം കൈക്കൂലി ആവശ്യപ്പെടുകയും സ്വീകരിക്കുകയും ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നു.
2016 ഫെബ്രുവരി ആദ്യം ഇദ്ദേഹത്തിന്റെ ഓഫിസില്‍ നടത്തിയ മിന്നല്‍പ്പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും വിജിലന്‍സ് സ്വന്തമായി നടത്തിയ ത്വരിതാന്വേഷണത്തിന്റെ അടിസ്ഥാനത്തിലുമാണ് ഇപ്പോള്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. പിതാവിന്റെ പേരിലുള്ള ബസ് പെര്‍മിറ്റിനായി മകന്‍ സുജിത്കുമാര്‍ മൂവാറ്റുപുഴ ആര്‍ടിഒയെ സമീപിച്ചപ്പോള്‍ ഇദ്ദേഹം കൈക്കൂലി ആവശ്യപ്പെട്ടതാണു വിവാദമായ മൂവാറ്റുപുഴ ആര്‍ടിഒ കൈക്കൂലിക്കേസ്. എറണാകുളം വിജിലന്‍സ് എസ്പി, ഡിവൈഎസ്പി എന്നിവരെ കണ്ട് ആര്‍ടിഒ കൈക്കൂലി ആവശ്യപ്പെട്ട വിവരം സുജിത്കുമാര്‍ അറിയിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക