|    Jan 21 Sat, 2017 6:45 pm
FLASH NEWS

കൈക്കൂലിക്കേസില്‍ പിടിയിലായ മരട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് ജാമ്യം

Published : 6th October 2016 | Posted By: Abbasali tf

മൂവാറ്റുപുഴ: കൈക്കൂലിക്കേസില്‍ പിടിയിലായ മരട് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിയാസിന് ഉപാധികളോടെ മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി മാധവന്‍ ജാമ്യം അനുവദിച്ചു. കഴിഞ്ഞ ദിവസം രണ്ടുദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പ്രതിയെ പോലിസ് കസ്റ്റഡിയില്‍ കൊടുത്തിരുന്നു. നവംബര്‍ 14 വരെയായിരുന്നു നിയാസിനെ ആദ്യം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ റിമാന്റ് ചെയ്തിരുന്നത്. ഇന്ന് ജാമ്യം അനുവദിച്ചതോടെ ആലുവ സബ് ജയിലില്‍നിന്നും പുറത്തിറങ്ങും. പ്രതിക്കുവേണ്ടി അഡ്വ. ഡോ. കെ സി സുരേഷ്, എന്‍ പി തങ്കച്ചന്‍ എന്നിവര്‍  കോടതിയില്‍ ഹാജരായി. സ്വകാര്യ സ്ഥാപനത്തിനു ലൈസന്‍സ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയതിനാണ് വിജിലന്‍സ് പിടികൂടിയത്. മരട് മുനിസിപ്പല്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും കായംകുളം സ്വദേശിയുമായ കെ എസ് നിയാസിനെ സപ്തംബര്‍ 30ന് വിജിലന്‍സ് ജഡ്ജി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക