|    Jan 18 Wed, 2017 1:47 pm
FLASH NEWS

കൈക്കൂലിക്കേസില്‍ ആര്‍ടിഒയെ വിജിലന്‍സ് രക്ഷിക്കാന്‍ ശ്രമിച്ചെന്ന്; വാദം പൂര്‍ത്തിയായി

Published : 8th September 2016 | Posted By: SMR

മൂവാറ്റുപുഴ: കൈക്കൂലി ആവശ്യപ്പെട്ട  ആര്‍ടിഒയെ രക്ഷിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് വിജിലന്‍സ് എസ്പി ആര്‍ നിശാന്തിനി ഡിവൈഎസ്പി ബിജുമോന്‍ എന്നിവരെ പ്രതിയാക്കി മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹരജിയില്‍ നടന്നുവന്ന വാദം പൂര്‍ത്തിയായി. 28ന് വിധി പ്രഖ്യാപിക്കും. സ്വകാര്യ ബസ്സിന് പക്കാ പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട് മലയാറ്റൂര്‍ വിളങ്ങാട്ടില്‍ സുജിത്കുമാറില്‍നിന്ന് മൂവാറ്റുപുഴ ആര്‍ടിഒയായിരുന്ന അബ്ദുള്‍ കരീം മുപ്പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് കേസ്. കൈക്കൂലി ആവശ്യപ്പെട്ട വിവരം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ എസ്പിയായിരുന്ന നിശാന്തിനിക്ക് പരാതി നല്‍കിയിരുന്നു. എസ്പിയുടെ പണം നല്‍കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് ആര്‍ടിഒ ഓഫിസില്‍ എത്തി കൈക്കൂലി  നല്‍കുകയും തുടര്‍ന്ന് വിജിലന്‍സ് പരിശോധയില്‍ കൈക്കൂലിപ്പണം ഉള്‍പ്പെടെ 62000 രൂപയും കണ്ടെത്തിയിരുന്നു. എന്നാല്‍, ആര്‍ടിഒയെ കേസില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് പരാതിയില്‍ പറയുന്നത്. കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയിട്ടും ആര്‍ടിഒയെ കേസില്‍ ഉള്‍പ്പെടുത്താത്തത് വിജിലന്‍സ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് ഹരജിക്കാരന്റെ വാദം. ഇതുചൂണ്ടിക്കാട്ടി സുജിത്കുമാര്‍ മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജി പി മാധവന്‍ മുമ്പാകെ ഹരജി സമര്‍പ്പിക്കുകയായിരുന്നു. ഉത്തരവു പ്രകാരം നടത്തിയ ത്വരിതാന്വേഷണ റിപോര്‍ട്ടില്‍ ആര്‍ടിഒ കെ അബ്ദുള്‍ കരീമിനെതിരേ അഴിമതി നിരോധന വകുപ്പ് പ്രകാരം അന്വേഷണം നടത്തുന്നതിന് ശുപാര്‍ശ ചെയ്തിട്ടുള്ള റിപോര്‍ട്ടാണ് കോടതിയില്‍ ഫയല്‍ ചെയ്തത്. ത്വരിതാന്വേഷണ റിപോര്‍ട്ടിന്റെയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തിന്റെയും അടിസ്ഥാനത്തില്‍ മുഴുവന്‍ പ്രതികള്‍ക്കെതിരേയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കണമെന്ന് ഹരജിക്കാരന്റെ  വാദിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക