|    Sep 18 Tue, 2018 10:46 pm
FLASH NEWS

കൈക്കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിക്കാനുള്ള മാതാപിതാക്കളുടെ ശ്രമം തടഞ്ഞു

Published : 1st June 2017 | Posted By: fsq

 

ചെങ്ങന്നൂര്‍: മുപ്പത് ദിവസം പ്രായമായ കൈക്കുഞ്ഞിനെ ട്രെയിനില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച മാതാപിതാക്കളെ ആര്‍പിഎഫ് പിടികൂടി. അടൂര്‍ പെരിങ്ങനാട് കല്ലമ്പള്ളില്‍ മദനോം പുത്തന്‍വീട്ടി ല്‍ അജി(37) ഭാര്യ അഞ്ജന(37) എന്നിവരെയാണ് ആര്‍പിഎഫ് എസ്‌ഐ എസ്. അരുണന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ഇന്നലെ വൈകിട്ട് 5.40ന് കായംകുളം എറണാകുളം പാസഞ്ചര്‍ ചെങ്ങന്നൂര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് സംഭവം. കായംകുളത്തുനിന്നും കോട്ടയത്തേക്ക് ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ യാത്രചെയ്ത ഇവര്‍ ട്രെയിന്‍ ചെങ്ങന്നൂര്‍ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ മുകളിലെ ബര്‍ത്തില്‍ കുട്ടിയെ ഉപേക്ഷിച്ച് ഇറങ്ങുകയായിരുന്നു. കുട്ടിയെ എടുക്കാതെ ആദ്യം അജിയും പിന്നാലെ അഞ്ജനയും ഇറങ്ങുന്നതുകണ്ട് സംശയം തോന്നിയ യാത്രക്കാര്‍ പ്ലാറ്റ്‌ഫോം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഇവരെ പിടികൂടി ട്രെയിന്‍ പുറപ്പെടും മുന്‍പ് കുട്ടിയെ ട്രെയിനില്‍ നിന്നു പുറത്തെടുത്തു.കുട്ടിക്ക് ജന്മനാ ശ്വാസകോശസംബന്ധയായി അസുഖം ഉണ്ടെന്നും ചികിത്സക്കായി പണം ഇല്ലാത്തതിനാലാണ് കുട്ടിയെ ഉപേക്ഷിക്കാന്‍ ശ്രമിച്ചതെന്നും മാതാപിതാക്കള്‍ ആര്‍പിഎഫിനോട് പറഞ്ഞു. തുടര്‍ന്ന് കുട്ടിയെ ഏറ്റെടുക്കാന്‍ മാതാപിതാക്കള്‍ തയ്യാറായതോടെ കുട്ടിയെ വിട്ടുനല്‍കി പോകാന്‍ അനുവദിക്കുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss