|    Nov 17 Sat, 2018 11:22 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

കൈകളില്ല; സൈക്ലിങ് വിസ്മയമായി ജഗ്‌വീന്ദര്‍

Published : 26th February 2018 | Posted By: kasim kzm

കണ്ണൂര്‍: സൈക്കിള്‍ സവാരി പ്രോല്‍സാഹിപ്പിക്കാനും സൈക്ലത്തോണ്‍ പാഠങ്ങള്‍ പകരാനും ഇരുകൈകളും ഇല്ലാത്ത പഞ്ചാബ് പാട്യാല സ്വദേശി ജഗ്‌വീന്ദര്‍ സിങ് കണ്ണൂരിലെത്തി. കാനനൂര്‍ സൈക്ലിങ് ക്ലബ് ഉദ്ഘാടനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 50 കിലോമീറ്റര്‍ സൈക്കിള്‍ സവാരിയില്‍ അദ്ദേഹം പങ്കെടുത്തു. കണ്ണൂരില്‍ നിന്ന് തലശ്ശേരിയിലേക്കും തിരിച്ചു കണ്ണൂരിലേക്കുമായിരുന്നു സൈക്കിള്‍ യാത്ര.
രണ്ടു കൈകളും മുട്ടിനു മുകളില്‍ വളര്‍ച്ച നിലച്ച ജഗ്‌വീന്ദര്‍ സിങ് പാരാ സൈക്ലിങില്‍ സംസ്ഥാനതലത്തില്‍ സ്വര്‍ണമെഡല്‍, കൊണാര്‍ക് അന്താരാഷ്ട്ര സൈക്ലത്തോണില്‍ രണ്ടാംസ്ഥാനം, പാട്യാലയില്‍ നടന്ന 208 കിലോമീറ്റര്‍ റൈഡില്‍ ഒന്നാംസ്ഥാനം, ചണ്ഡീഗഡില്‍ നടന്ന 212 കിലോമീറ്ററില്‍ ഒന്നാമന്‍ എന്നിങ്ങനെ നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ് യങ് അച്ചീവര്‍ അവാര്‍ഡ്, ഷാന്‍ ഇസിക്ക് വിരാട് അവാര്‍ഡ്, വിശാല്‍ ശാന്തി അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍ നേടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss