|    Mar 24 Fri, 2017 11:29 pm
FLASH NEWS

കേസ് സിബിഐക്ക് കൈമാറാനാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ധര്‍ണ

Published : 14th July 2016 | Posted By: SMR

തിരുവനന്തപുരം: ജിഷ വധക്കേസ് സിബിഐക്ക് കൈമാറണമെന്നും ദലിത് അതിക്രമങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വിവിധ ദലിത്-ആദിവാസി പൗരാവകാശ സംഘടനകള്‍ സംയുക്തമായി സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ നടത്തി.
ജിഷ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ രൂപംകൊണ്ട പൗരാവകാശ സംരക്ഷണസമിതിയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്. അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ കേരള പോലിസ് അന്വേഷണം അട്ടിമറിച്ചുവെന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിതന്നെ പ്രസ്താവിച്ചിരുന്നതായി സമിതി കണ്‍വീനര്‍ എം ഗീതാനന്ദന്‍ പറഞ്ഞു. അന്വേഷണം അട്ടിമറിച്ച ഉദ്യോഗസ്ഥരെല്ലാം ഇപ്പോഴും സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. എന്‍ വി ശശിധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ധര്‍ണ ഡോ. മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

(Visited 16 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക