|    May 23 Tue, 2017 5:05 am
FLASH NEWS

കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാപ്പള്ളി ഹരജി നല്‍കി

Published : 11th December 2015 | Posted By: SMR

കൊച്ചി: നൗഷാദിനെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഹൈക്കോടതിയില്‍. ഐപിസി 153 എ അനുസരിച്ച് ആലുവ പോലിസെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി.
വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിനെതിരേ കേസ് എടുക്കണമെന്ന കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെയും ടി എന്‍ പ്രതാപന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ് പോലിസ് കേസെടുത്തത്. വ്യക്തികള്‍ക്കിടയില്‍ വര്‍ഗീയ സ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗത്തിനാണ് തനിക്കെതിരേ കേസെടുത്തിരിക്കുന്നതെന്ന് ഹരജിയില്‍ പറയുന്നു. എന്നാല്‍, വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന തരത്തില്‍ താന്‍ പ്രസംഗിച്ചിട്ടില്ല. താന്‍ പറഞ്ഞതിനെ വളച്ചൊടിച്ചു വ്യാഖ്യാനിക്കുകയായിരുന്നുവെന്നും ഹരജിയില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day