|    Sep 24 Sun, 2017 9:13 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

‘കേസ് റദ്ദാക്കണം’ മാണിയുടെ ഹരജി ഒരാഴ്ചക്കു ശേഷം പരിഗണിക്കും

Published : 20th September 2016 | Posted By: SMR

കൊച്ചി: കോഴി ഇറക്കുമതിക്കും ആയുര്‍വേദ ഉല്‍പന്നങ്ങള്‍ക്കും നികുതി ഇളവ് നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ എം മാണിക്കെതിരേയുള്ള വിജിലന്‍സ് കേസ് റദ്ദാക്കണമെന്ന ഹരജി ഒരാഴ്ചക്കു ശേഷം പരിഗണിക്കും.
കോഴിഫാം കമ്പനിയുടെ നികുതി കുടിശ്ശികയായ 65 കോടി ഒഴിവാക്കിക്കൊടുക്കാനും ആയുര്‍വേദ സൗന്ദര്യ വര്‍ധക ഉല്‍പന്നങ്ങളുടെ നികുതി 12.5 ശതമാനത്തില്‍ നിന്നു നാല് ശതമാനമായി കുറച്ചുകൊടുക്കാനും മന്ത്രിയെന്ന നിലയില്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ എം മാണി നല്‍കിയ ഹരജിയാണ് സിംഗിള്‍ബെഞ്ചിന്റെ പരിഗണനയിലുള്ളത്.
ഇതുസംബന്ധിച്ച് സര്‍ക്കാറിന്റെ വിശദീകരണം തേടിയിരുന്നു. സര്‍ക്കാറിന് 200 കോടി നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് നോബിള്‍ മാത്യു നല്‍കിയ പരാതിയിലാണ് വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക