|    Aug 20 Sun, 2017 4:06 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കേസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് അജു വര്‍ഗീസ് ഹൈക്കോടതിയില്‍

Published : 2nd August 2017 | Posted By: fsq

 

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേര് വിവരങ്ങള്‍ ഫേസ്ബുക്കില്‍ വെളിപ്പെടുത്തിയതിന് എടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിനിമാ നടന്‍ അജു വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചു. കേസിലെ പരാതിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവിന് െൈഹക്കോടതി നോട്ടീസയച്ചു. ആക്രമണത്തിന് ഇരയായ യുവതിയുടെ പേര് വെളിപ്പെടുത്തിയതിന് രണ്ടു വര്‍ഷം തടവും പിഴയും ലഭിക്കാവുന്ന കേസിലാണ് അജു വര്‍ഗീസിനെതിരേ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ താന്‍ മാപ്പുപറഞ്ഞിരുന്നതായി അജു വര്‍ഗീസ് ഹരജിയില്‍ പറയുന്നു. അജു വര്‍ഗീസുമായി കുഴപ്പമൊന്നുമില്ലെന്ന നടിയുടെ സത്യവാങ്മൂലവും ഇന്നലെ കോടതിയില്‍ ഹാജരാക്കി. രണ്ടു വ്യക്തികള്‍ തമ്മിലുള്ള പ്രശ്‌നമല്ല ഇതെന്നും സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാണ് അജു വര്‍ഗീസില്‍ നിന്നുണ്ടായിരിക്കുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് കോടതി കേസ് മറ്റൊരു ബെഞ്ചിന് വിടുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക