|    Jul 17 Tue, 2018 7:01 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

കേസ് രാഷ്ട്രീയപ്രേരിതം : ഹിന്ദു ഐക്യവേദി

Published : 12th September 2017 | Posted By: fsq

 

കൊച്ചി: പറവൂരില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത നടപടി രാഷ്ട്രീയപ്രേരിതമെന്ന് ഹിന്ദു ഐക്യവേദി  സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി ബാബു. പ്രസംഗം നിയമങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് കാണിച്ച് പറവൂര്‍ എംഎല്‍എ വി ഡി സതീശനും ഡിവൈഎഫ്‌ഐയും സമര്‍പ്പിച്ച പരാതിക്കു പിന്നില്‍ വ്യക്തമായ അജണ്ടകളുണ്ടെന്ന് ആര്‍ വി ബാബു പറഞ്ഞു. കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന എഴുത്തുകാരും മാധ്യമപ്രവര്‍ത്തകരും ഇടതുപക്ഷ ചായ്‌വുള്ളവരാണ്. ഇവര്‍ ശശികലയ്ക്കും ആര്‍എസ്എസിനും എതിരേ സ്വീകരിക്കുന്ന നിലപാടുകളാണ് തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ക്കു പിന്നിലെന്നു അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തി ല്‍ വൈസ് പ്രസിഡന്റ് കെ വി ശിവന്‍, കെ ആര്‍ രമേശ്, എ ബി ബിജു പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss