|    Feb 22 Wed, 2017 12:23 pm
FLASH NEWS

കേസെടുക്കണമെന്ന് ചെന്നിത്തല

Published : 6th November 2016 | Posted By: SMR

തിരുവനന്തപുരം: വടക്കാഞ്ചേരിയില്‍ കൂട്ടബലാല്‍സംഗത്തിനിരയായ യുവതിയുടെയും ഭര്‍ത്താവിന്റെയും പേരുകള്‍ വെളിപ്പെടുത്തിയ മുന്‍ സ്പീക്കര്‍ കൂടിയായ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെതിരേ കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി സിപിഎം മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസയ്‌ന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ പോലിസ് കള്ളക്കളി നിര്‍ത്തി ഇനിയെങ്കിലും അറസ്റ്റ് ചെയ്യണമെന്നും പ്രതിപക്ഷനേതാവ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
വടക്കാഞ്ചേരി പീഡനക്കേസ് ഒതുക്കിതീര്‍ക്കാന്‍ സിപിഎമ്മിന്റെ ഉന്നത നേതൃത്വം ഇടപെടുന്നതായി കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആരോപിച്ചു. തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ സിപിഎും പോലിസും ഗൂഢാലോചന നടത്തിതിന്റെ ഭാഗമാണ് പരാതി നല്‍കി നാലു ദിവസത്തിനുള്ളില്‍ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ കേസ് ഒത്തുതീര്‍ന്നതെന്നും സുധീരന്‍ പറഞ്ഞു.
കൂട്ടമാനഭംഗത്തിന് ഇരയായ യുവതിയുടെ പേരു വെളിപ്പെടുത്തിയ കെ രാധാകൃഷ്ണനെതിരേ കേസെടുക്കണമെന്ന് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. ഇതിനായി ശക്തമായ പ്രക്ഷോഭ പരിപാടികളുായി  രംഗത്തിറങ്ങുമെന്നും അവര്‍  കൂട്ടിച്ചേര്‍ത്തു.
പുതിയ സംഘം ചുമതലയേറ്റു
തൃശൂര്‍: വടക്കാഞ്ചേരി പീഡനക്കേസ് അന്വേഷിക്കാന്‍ പുതിയ സംഘം ചുമതലയേറ്റു. എഡിജിപി ബി സന്ധ്യയുടെ മേല്‍നോട്ടത്തില്‍ പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ചുമതലയേറ്റത്.
തൃശൂര്‍ പോലിസ് ക്ലബ്ബില്‍ കേസിന്റെ തുടര്‍നടപടികള്‍ വിലയിരുത്താന്‍ സംഘം യോഗം ചേര്‍ന്നു. വടക്കാഞ്ചേരി പീഡനക്കേസ് പുനരന്വേഷണമാണ് നടത്തുകയെന്ന് അന്വേഷണച്ചുമതലയുള്ള എസിപി പൂങ്കുഴലി പറഞ്ഞു. അന്വേഷണത്തില്‍ പോലിസിന് വീഴ്ച വന്നുവെന്ന ആരോപണം കേസിന്റെ അന്വേഷണപരിധിയില്‍ ഇല്ലെന്നും പൂങ്കുഴലി വ്യക്തമാക്കി. ഏല്‍പിച്ചിരിക്കുന്ന ചുമതല കൃത്യമായി നിര്‍വഹിക്കും അവര്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 11 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക