|    May 25 Thu, 2017 9:50 pm
FLASH NEWS

കേസില്‍പെടുന്ന കുട്ടികളെ പാര്‍പ്പിക്കാന്‍ ജില്ലയില്‍ സംവിധാനമില്ല

Published : 1st July 2016 | Posted By: SMR

തൊടുപുഴ: ജില്ലയില്‍ ജുവൈനല്‍ ഹോം സ്ഥാപിക്കുമെന്ന് വാഗാദാനം പാഴ്‌വാക്കായി.മറ്റുള്ള ജില്ലകളില്‍ സര്‍ക്കാരിന്റെ കീഴിലുള്ള ജുവനൈല്‍ ഹോമുകളിലാണ് കുട്ടിക്കുറ്റവാളികളെയും സംരക്ഷണം ആവശ്യമുള്ള നവജാത ശിശുക്കളെയും പാര്‍പ്പിക്കുന്നത്.എന്നാല്‍ ജില്ലയില്‍ ഇത്തരം സംവിധാനമില്ലാത്തതുമൂലം സര്‍ക്കാരിന്റെ കൂടെ അനുവാദത്തോടെ സന്നദ്ധ സംഘടനകളെയാണ് കുട്ടികളെ താല്‍ക്കാലികമായി ഏല്‍പിക്കുന്നത്.ജില്ലയില്‍ സര്‍ക്കാര്‍ ലൈസന്‍സോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം 77 സന്നദ്ധ സംഘടനകളാണ് ഉള്ളത്.
സര്‍ക്കാരിന്റെ കീഴില്‍ ജുവനൈല്‍ ഹോമുകളില്ലാത്താതാണ് ഇത്തരത്തില്‍ സ്ഥാപനങ്ങള്‍ മുളച്ചുപൊന്തുന്നതിന് പ്രധാന കാരണമെന്ന് ആക്ഷേപമുണ്ട്.ഇപ്പോള്‍ വിവിധ ചൂഷണത്തിനും കേസുകളില്‍ പെടുന്നതുമായ പെണ്‍കുട്ടികളെ കാക്കാനാടുള്ള ജുവനൈല്‍ ഹോമിലും ആണ്‍കൂട്ടികളെ കോട്ടയം തിരുവഞ്ചുരുമാണ് പാര്‍പ്പിക്കുന്നത്.
എല്ലാ ജില്ലകളിലും കുറ്റം ചെയ്തവരെ പാര്‍പ്പിക്കുന്നതിനുള്ള ഒബ്‌സര്‍വേഷന്‍ ഹോമുകളും അഞ്ച് വയസിനു താഴെയുള്ളവരെ പാര്‍പ്പിക്കുന്നതിനുള്ള പ്രത്യേക ഷെല്‍ട്ടര്‍ ഹോം,സംരക്ഷിക്കാനാളില്ലാത്ത കുട്ടികളെ സംരക്ഷിക്കുന്ന കേന്ദ്രം എന്നിങ്ങനെ മൂന്ന് കേന്ദ്രങ്ങളാണുള്ളത്.
എന്നാല്‍ ജില്ലയില്‍ വിവിധ തരത്തിലുള്ള വിഷയങ്ങളില്‍പ്പെട്ട് എത്തുന്ന കുട്ടികളെ പാര്‍പ്പിക്കാനുള്ള സര്‍ക്കാര്‍ സംവിധാനമില്ല.
വ്യക്തികളും,മറ്റ് സ്ഥാപനങ്ങളും നടത്തുന്ന കേന്ദ്രങ്ങളിലാണ് കുട്ടികള്‍ക്ക് ഇപ്പോള്‍ അഭയം നല്‍കുന്നത്.ഇത് മനുഷ്യവകാശ ലംഘനമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
അച്ഛന്റെയും രണ്ടാനമ്മയുടെയും പീഡനമേറ്റ ഷെഫിഖിനെ 2014ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സന്ദര്‍ശിച്ച വേളയില്‍ ജില്ലയില്‍ ജുവനൈല്‍ ഹോം സ്ഥാപിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.പിന്നീട് ഇതിനുള്ള നടപടികള്‍ക്കായി സാമുഹിക നീതി വകുപ്പിനെയും ബാലാവകാശ കമ്മീഷനെയും സംസ്ഥാന മനുഷ്യവകാശ കമ്മീഷനെയും ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി സമീപിച്ചിരുന്നു.എന്നാല്‍ ഇതുവരെ യാതൊരുവിധ നടപടികളുമായിട്ടില്ല.
ഇക്കാര്യത്തില്‍ പുതിയതായി ഭരണത്തിലെത്തിയ സര്‍ക്കാരിന് നിവേദനം നല്‍കാനൊരുങ്ങുകായാണ് ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി.ഇത്തരത്തില്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളില്‍ കുരുങ്ങിയ കുട്ടികളുടെ കേസുകള്‍ നടത്താന്‍ പ്രത്യേക കോടതികള്‍ രൂപീകരിച്ചിരുന്നു.എന്നാല്‍ പലവിധ കാരണങ്ങളാല്‍ കോടതികളുടെ പ്രവര്‍ത്തനവും ഇഴഞ്ഞുനീങ്ങുകയാണ്.
ഷെല്‍ട്ടറുകളില്‍ കഴിയുന്ന കുട്ടികള്‍ പ്രായപൂര്‍ത്തിയായാലും കേസുകളുടെ പുറകെ നടക്കേണ്ട ഗതികേടിലാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day