|    Jul 20 Fri, 2018 1:51 pm
FLASH NEWS
Home   >  Editpage  >  Second edit  >  

കേവല യുക്തി

Published : 8th September 2017 | Posted By: fsq

 

വിമാനത്തില്‍ സഞ്ചരിക്കുമ്പോഴും ഫാക്ടറികളില്‍ പ്രവേശിക്കുമ്പോഴും സുരക്ഷാനിര്‍ദേശങ്ങള്‍ നല്‍കുന്നതു പതിവാണ്. എന്നാല്‍, അതിനര്‍ഥം എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കുന്നുവെന്നല്ല. കെട്ടിടങ്ങള്‍ക്ക് തീ പിടിക്കുമ്പോള്‍ ലിഫ്റ്റുകള്‍ ഉപയോഗിക്കരുതെന്നാണു നിയമം. കാരണം, വൈദ്യുതിബന്ധം നിലയ്ക്കുമ്പോള്‍ ലിഫ്റ്റുകള്‍ വഴിക്കുവച്ചു നില്‍ക്കും. ലിഫ്റ്റ് ഷാഫ്റ്റിലൂടെ തീ വ്യാപിക്കുക എളുപ്പമാണ്. സാധനങ്ങള്‍ എടുക്കാന്‍ നില്‍ക്കാതെ ഓടണമെന്നാണു നിര്‍ദേശം. അച്ചടക്കത്തിലും രക്ഷാനിയമങ്ങള്‍ അനുസരിക്കുന്നതിലും ഒന്നാംസ്ഥാനത്തു നില്‍ക്കുന്നവരാണ് ജപ്പാന്‍കാര്‍. 2011ല്‍ സുനാമിയുണ്ടായപ്പോള്‍ സമീപത്തുള്ള ഒരു പ്രൈമറി സ്‌കൂളിലെ നൂറിലേറെ കുട്ടികളും അധ്യാപകരും കടലിലേക്ക് ഒലിച്ചുപോയി. ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ മുമ്പ് സുനാമി വരുന്ന കാര്യം അധികൃതര്‍ അറിയിച്ചിരുന്നു. അധ്യാപകര്‍ കുട്ടികളെയും കൂട്ടി ഓടിരക്ഷപ്പെടുന്നതിനു പകരം സ്‌കൂളാണ് ഏറ്റവും സുരക്ഷിതമെന്നു പറഞ്ഞ്, പരിഭ്രമിച്ചോടിയെത്തിയ ചില രക്ഷിതാക്കളെ വരെ തിരിച്ചയക്കുകയായിരുന്നു. എല്ലാവരെയും രക്ഷപ്പെടുത്താന്‍ പറ്റിയ സ്‌കൂള്‍ ബസ് അവിടെയുണ്ടായിട്ടും അവര്‍ അത് ഉപയോഗിച്ചില്ല. മാത്രമല്ല, സുനാമി വരുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് സ്‌കൂളില്‍ സൂക്ഷിച്ച ഹാന്‍ഡ് ബുക്കില്‍ അടുത്ത ഒഴിഞ്ഞ സ്ഥലത്തേക്കോ പാര്‍ക്കിലേക്കോ ഓടുക എന്നു കണ്ടപ്പോള്‍ അതെവിടെ എന്നു തിരക്കുകയുമായിരുന്നത്രേ! അവസാനം തിരമാലകള്‍ അടിച്ചു കയറി വന്നപ്പോള്‍ കുട്ടികളും അധ്യാപകരും അടുത്ത കുന്നില്‍ ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു. കേവല യുക്തി ഉപയോഗിക്കാന്‍ തയ്യാറാവാത്തതായിരുന്നു പ്രശ്‌നം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss