|    Mar 23 Thu, 2017 4:12 pm
FLASH NEWS

കേളുഗുഡെയില്‍ വീടുകള്‍ക്ക് കല്ലേറ്; ബൈക്ക് തകര്‍ത്തു

Published : 30th August 2016 | Posted By: SMR

ചൂരി: കേളുഗുഡെയില്‍ സാമൂഹികവിരുദ്ധര്‍ രണ്ടു വീടുകള്‍ക്കു നേരെ കുപ്പിയേറും കല്ലേറും നടത്തി. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തകര്‍ന്നു.
കാസര്‍കോട് നഗരത്തിലെ വ്യാപാരി സി എച്ച് ബഷീര്‍, സി കെ മുഹമ്മദ് എന്നിവരുടെ വീടുകള്‍ക്ക് നേരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ അക്രമമുണ്ടായത്. ശബ്ദം കേട്ട വീട്ടുകാര്‍ ഉണര്‍ന്നെങ്കിലും അക്രമികള്‍ രക്ഷപ്പെട്ടു. കുപ്പിയേറില്‍ വീടിന്റെ വരാന്തയ്ക്ക് പോറലേറ്റു. കല്ലെറിഞ്ഞതിനെ തുടര്‍ന്ന് മുഹമ്മദിന്റെ മകന്‍ നൗഫലിന്റെ ബൈക്കിന്റെ പെട്രോള്‍ ടാങ്ക് തകര്‍ന്നു. ഇരുവരുടെയും വീട്ടുമുറ്റത്തുണ്ടായിരുന്ന കാറുകള്‍ക്ക് കേടുപാടുണ്ടായില്ല.
മദ്യലഹരിയില്‍ വാഹനങ്ങളിലെത്തുന്ന സംഘം ഈ ഭാഗങ്ങളിലെ ന്യൂനപക്ഷ സമുദായക്കാരുടെ വീടുകള്‍ക്ക് നേരെ അക്രമം അഴിച്ചുവിടുകയാണെന്നു പരിസരവാസികള്‍ പറഞ്ഞു.
അക്രമികളുടെ തേര്‍വാഴ്ച അവസാനിപ്പിക്കണമെന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കേളുഗുഡെയില്‍ പോലിസ് പിക്കറ്റ് പോസ്റ്റ് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഇവിടത്തെ പോലിസുകാര്‍ പലപ്പോഴും വിശ്രമിക്കാന്‍ മാത്രമാണ് എത്തുന്നതെന്നും ഡ്യൂട്ടിയിലുണ്ടാവാറില്ലെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു.
വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാനാണ് ചിലര്‍ വീടുകള്‍ക്ക് നേരെ അക്രമം നടത്തുന്നത്. ഇന്നലെ രാവിലെ ഇതുസംബന്ധിച്ച് കാസര്‍കോട് പോലിസില്‍ പരാതി നല്‍കിയെങ്കിലും ഉച്ചവരെയും പോലിസ് ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. തുടര്‍ന്ന് ചിലര്‍ ഇടപെട്ട് ജില്ലാ പോലിസ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.

(Visited 32 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക