|    Jul 18 Wed, 2018 12:34 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

കേറ്റ് മില്ലെറ്റ് അന്തരിച്ചു

Published : 8th September 2017 | Posted By: fsq

 

പാരിസ്: പ്രമുഖ സ്ത്രീപക്ഷവാദിയും എഴുത്തുകാരിയുമായ കേറ്റ് മില്ലെറ്റ് (82) അന്തരിച്ചു. ബുധനാഴ്ച പാരിസില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.  1934 സപ്തംബര്‍ 14നാണ് കേറ്റ് മില്ലെറ്റ് എന്ന കാതറിന്‍ മുറേ മില്ലെറ്റിന്റെ ജനനം. കൊളംബിയ സര്‍വകലാശാലയിലെ ഡോക്ടറേറ്റിനായി സമര്‍പ്പിച്ച സെക്ഷ്വല്‍ പൊളിറ്റിക്‌സ് എന്ന പ്രബന്ധം പിന്നീട് ഡബിള്‍ഡേ പുസ്തകമാക്കിയതോടെയാണ് മില്ലറ്റ് സ്ത്രീപക്ഷ രാഷ്ട്രീയരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയത്. ലിംഗരാഷ്ട്രീയത്തിന് അധികാര രൂപീകരണം സംബന്ധിച്ച പഠനങ്ങളിലുള്ള പ്രാധാന്യം വ്യക്തമാക്കുന്നതായിരുന്നു ഈ പ്രബന്ധം. സെക്കന്‍ഡ് വേവ് ഫെമിനിസത്തിന്റെ വളര്‍ച്ചയിലും മില്ലെറ്റിന്റെ പഠനങ്ങള്‍ക്ക് സുപ്രധാന പങ്കുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss