|    Jul 23 Mon, 2018 4:05 am
FLASH NEWS

കേര റാണി, കേര ഫൈന്‍, കേരള നന്മ എന്നീ വെളിച്ചെണ്ണകള്‍ക്ക് ഗുണനിലവാരമില്ല : ഭക്ഷ്യസുരക്ഷാ വിഭാഗം

Published : 27th September 2017 | Posted By: fsq

 

കാസര്‍കോട്്: ജില്ലയില്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്ന കേര റാണി, കേര ഫൈന്‍, കേരള നന്മ എന്നീ ബ്രാന്റുകളുടെ വെളിച്ചെണ്ണ ഗുണനിലവാരമില്ലാത്തതാണെന്ന് ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ അറിയിച്ചു. ഭക്ഷ്യസുരക്ഷ ലാബിലെ പരിശോധനയിലാണിത് കണ്ടെത്തിയത്. ഈ ബ്രാന്റുകളുടെ വെളിച്ചെണ്ണ ഉല്‍പാദക-വിതരണക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചു വരുന്നതിനാല്‍ ഈ ബ്രാന്‍ഡുകളുടെ വില്‍പനയില്‍ നിന്നും  വിട്ടുനില്‍ക്കണമെന്ന് അറിയിപ്പില്‍ വ്യക്തമാക്കി. മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉളവാക്കുന്നതാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss