|    Feb 21 Wed, 2018 11:00 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

കേരോല്‍പന്നങ്ങളുടെ പ്രോല്‍സാഹനം; നാളികേര പ്രൊജക്ടുകള്‍ക്ക് അനുമതി

Published : 26th January 2017 | Posted By: fsq

 

കൊച്ചി: കേരോല്‍പന്നങ്ങളുടെ നിര്‍മാണവും സംസ്‌കരണവും ഗവേഷണവും വിപണനവും പ്രോല്‍സാഹിപ്പിക്കുന്നതിന് നാളികേര ടെക്‌നോളജി മിഷന്‍ പദ്ധതിയുടെ പ്രൊജക്ട് അപ്രൂവല്‍ കമ്മിറ്റി 60.20 കോടി രൂപയുടെ 38 പദ്ധതികള്‍ക്ക് അനുമതി നല്‍കി. പ്രതിവര്‍ഷം 1912.70 ലക്ഷം നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള യൂനിറ്റുകളും 18,000 മെട്രിക് ടണ്‍ ചിരട്ടക്കരി, 1500 മെട്രിക് ടണ്‍ ഉത്തേജിത കരി എന്നിവ ഉല്‍പാദിപ്പിക്കുന്നതിന് 9.086 കോടി രൂപയുടെ ധനസഹായവും അനുവദിച്ചു. 38 പദ്ധതികളില്‍ മൂന്നെണ്ണം ഗവേഷണ പദ്ധതികളും മുപ്പത്തിരണ്ടെണ്ണം നാളികേര സംസ്‌കരണത്തിനും ഉല്‍പന്ന വൈവിധ്യവല്‍ക്കരണത്തിനുമുള്ള പദ്ധതികളും മൂന്നെണ്ണം മാര്‍ക്കറ്റ് പ്രമോഷനുള്ള പദ്ധതികളുമാണ്.   നാളികേര സംസ്‌കരണവും ഉല്‍പന്ന വൈവിധ്യവല്‍ക്കരണവും എന്ന ഉപഘടകത്തിന് കീഴില്‍ പ്രതിവര്‍ഷം 39.6 ലക്ഷം ലിറ്റര്‍ നീര സംസ്‌കരിക്കാന്‍ ശേഷിയുള്ള രണ്ട് യൂനിറ്റുകള്‍ക്കും പ്രതിവര്‍ഷം 795 ലക്ഷം നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള ഏഴ് തൂള്‍ തേങ്ങ യൂനിറ്റുകള്‍ക്കും പ്രതിവര്‍ഷം 787 ലക്ഷം നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള എട്ട് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ യൂനിറ്റുകള്‍ക്കും പ്രതിവര്‍ഷം 76.50 ലക്ഷം നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള രണ്ട് കോക്കനട്ട് ഓയില്‍ യൂനിറ്റുകള്‍ക്കും പ്രതിവര്‍ഷം 150 ലക്ഷം നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള 5 കൊപ്ര ഡ്രയര്‍ യൂനിറ്റുകള്‍ക്കും പ്രതിവര്‍ഷം 29 ലക്ഷം നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള നാല് ബോള്‍ കൊപ്ര നിര്‍മാണ യൂനിറ്റുകള്‍ക്കും പ്രതിവര്‍ഷം 18,000 മെട്രിക് ടണ്‍ ചിരട്ടക്കരി ഉല്‍പാദിപ്പിക്കുന്ന മൂന്നു ഷെല്‍ ചാര്‍ക്കോള്‍ യൂനിറ്റുകള്‍ക്കും പ്രതിവര്‍ഷം 1500 മെട്രിക് ടണ്‍ ആക്റ്റിവേറ്റഡ് കാര്‍ബണ്‍ ഉല്‍പാദിപ്പിക്കുന്ന ഒരു യൂനിറ്റിനും അനുമതി നല്‍കി. കേരളത്തില്‍ പ്രതിദിനം 77,400 നാളികേരം സംസ്‌കരിക്കുന്ന അഞ്ചു വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ യൂനിറ്റുകള്‍, പ്രതിദിനം 5500 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള ഒരു കോക്കനട്ട് ഓയില്‍ യൂനിറ്റ്,  പ്രതിദിനം 10,000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള ഒരു കൊപ്ര ഡ്രയര്‍ യൂനിറ്റ്, പ്രതിദിനം 3,200 ലിറ്റര്‍ നീര ഉല്‍പാദിപ്പിക്കുന്ന ഒരു നീര പ്രോസസിങ് യൂനിറ്റ്, ഇന്റഗ്രേറ്റഡ് പ്രോസസിങ് യൂനിറ്റുകളുടെ വിഭാഗത്തില്‍ പ്രതിദിനം 25,000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള തൂള്‍ തേങ്ങ യൂനിറ്റ്, വെര്‍ജിന്‍ ഓയില്‍ യൂനിറ്റ്, പ്രതിദിനം 20,000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള കോക്കനട്ട് ഓയില്‍ യൂനിറ്റ്, 10,000 ലിറ്റര്‍ നീര ഉല്‍പാദിപ്പിക്കുന്ന യൂനിറ്റ്, പ്രതിദിനം 30 മെട്രിക് ടണ്‍ ചിരട്ടക്കരി ഉല്‍പാദിപ്പിക്കുന്ന രണ്ട് ഷെല്‍ ചാര്‍ക്കോള്‍ യൂനിറ്റ്, പ്രതിദിനം അഞ്ച് മെട്രിക് ടണ്‍ ആക്റ്റിവേറ്റഡ് കാര്‍ബണ്‍ ഉല്‍പാദിപ്പിക്കുന്ന ഒരു യൂനിറ്റ് എന്നിവയ്ക്കും അനുമതിയായി.കര്‍ണാടകയില്‍ പ്രതിദിനം 65,000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള രണ്ട് ഡെസിക്കേറ്റഡ് കോക്കനട്ട് യൂനിറ്റുകളും പ്രതിദിനം 30 മെട്രിക് ടണ്‍ ചിരട്ടക്കരി ഉല്‍പാദിപ്പിക്കുന്ന ഷെല്‍ ചാര്‍ക്കോള്‍ യൂനിറ്റുമാണ് അനുവദിച്ചത്. തമിഴ്‌നാട്ടില്‍ പ്രതിദിനം 1,70,000 നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള നാല് ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍ യൂനിറ്റുകള്‍ക്കും പ്രതിദിനം 1,85,000 നാളികേരം സംസ്‌കരിക്കുന്ന മൂന്നു വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ യൂനിറ്റുകള്‍ക്കുമാണ് അനുമതി നല്‍കിയത്. ആന്ധ്രപ്രദേശില്‍ പ്രതിദിനം 40,000 നാളികേരം സംസ്‌കരിക്കുന്ന നാല് മില്ലിങ് കൊപ്ര യൂനിറ്റുകള്‍ക്കും പ്രതിവര്‍ഷം 29 ലക്ഷം നാളികേരം സംസ്‌കരിക്കാന്‍ ശേഷിയുള്ള നാല് ബോള്‍ കൊപ്ര നിര്‍മാണ യൂനിറ്റുകള്‍ക്കുമാണ് അനുമതി നല്‍കിയത്. നാളികേര വികസന ബോര്‍ഡ് ചെയര്‍മാന്‍ ഡോ. എ കെ സിങിന്റെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനമെടുത്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss