|    Aug 20 Mon, 2018 1:00 am
FLASH NEWS
Home   >  Kerala   >  

കേരള ഹൗസില്‍ കത്തിയുമായി മലയാളി യുവാവ്

Published : 4th August 2018 | Posted By: afsal aph

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കത്തിയുമായി യുവാവ് ഡല്‍ഹി കേരള ഹൗസിലെ മുഖ്യമന്ത്രിയുടെ റൂമിന് മുന്നിലെത്തി. ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാണ് കത്തിയുമായി എത്തിയത്. ജോലി ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. സുരക്ഷാസേന ബലം പ്രയോഗിച്ച് കത്തി പിടിച്ചുവാങ്ങി യുവാവിനെ അറസ്റ്റ് ചെയ്തു. സംഭവത്തില്‍ സുരക്ഷാ വീഴ്ച്ചയുണ്ടായത് പരിശോധിക്കും. സുരക്ഷാസേന പിടികൂടിയ യുവാവിനെ ഡല്‍ഹി പോലിസിന് കൈമാറി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss