|    Aug 20 Mon, 2018 6:43 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരള ഹൗസില്‍ ആയുധധാരി: ഡല്‍ഹി പോലിസിന്റെ വീഴ്ച- കോടിയേരി

Published : 5th August 2018 | Posted By: kasim kzm

തിരുവനന്തപുരം: ഡല്‍ഹി കേരള ഹൗസില്‍ മുഖ്യമന്ത്രി താമസിക്കുന്ന മുറിയുടെ മുന്നിലേക്ക് ആയുധധാരിയായ അക്രമി കടന്നുകയറിയത് അത്യന്തം ഗൗരവമുള്ളതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കേരള ഹൗസിന്റെ ചുമതല കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള ഡല്‍ഹി പോലിസിനാണ്. ഡല്‍ഹി പോലിസ് ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണത്തില്‍ വന്ന ഗുരുതരമായ വീഴ്ചയാണ് ആയുധവുമായി വന്ന ഒരാള്‍ക്ക് മുഖ്യമന്ത്രി താമസിച്ച മുറിയുടെ മുമ്പില്‍ എത്തിച്ചേരാന്‍ ഇടയായ സംഭവം.
സുരക്ഷാ ക്രമീകരണത്തില്‍ വന്ന വീഴ്ചയെക്കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷണം നടത്തണമെന്ന് കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss