|    Mar 24 Fri, 2017 1:41 am
FLASH NEWS

കേരള സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ദേശീയ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി

Published : 21st March 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പ്രവര്‍ത്തന മികവിനുള്ള ദേശീയ അവാര്‍ഡ് വീണ്ടും കേരള സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഏറ്റുവാങ്ങി. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര കൃഷി സഹമന്ത്രി പുരുഷോത്തം രൂപാലയില്‍ നിന്ന് ബാങ്ക് പ്രസിഡന്റ് സോളമന്‍ അലക്‌സും ജനറല്‍ മാനേജര്‍ അപര്‍ണ പ്രതാപും ചേര്‍ന്നാണ് അവാര്‍ഡുകള്‍ ഏറ്റുവാങ്ങിയത്. ദേശീയതലത്തില്‍ കാര്‍ഷിക ഗ്രാമവികസന ബാങ്കുകളുടെ ഫെഡറേഷന്‍ പ്രഖ്യാപിച്ച മൂന്ന് അവാര്‍ഡുകള്‍ക്കാണ് ബാങ്ക് അര്‍ഹമായത്.  കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ കാര്‍ഷിക ഗ്രാമവികസന ബാങ്കുകള്‍ തയ്യാറാവണമെന്ന് പുരസ്‌കാരദാന ചടങ്ങില്‍ സംസാരിച്ച പുരുഷോത്തം റൂപാല പറഞ്ഞു. നാഷനല്‍ കോ-ഓപറേറ്റീവ് യൂനിയന്‍ ചെയര്‍മാന്‍ ചന്ദ്രപാല്‍ സിങ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക