|    Jul 26 Wed, 2017 8:29 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കേരള സര്‍വകലാശാല: മുന്‍ ചെയര്‍മാന് മാര്‍ക്ക്ദാനത്തിന് ശുപാര്‍ശ; തീരുമാനമായില്ല; അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ പരിഗണിക്കും

Published : 27th August 2016 | Posted By: SMR

തിരുവനന്തപുരം: കേരള സര്‍വകലാശാല മുന്‍ ചെയര്‍മാനായിരുന്ന എം വി അജീഷിനു ക്രമവിരുദ്ധമായി മാര്‍ക്ക് നല്‍കാനുള്ള പരീക്ഷാകമ്മിറ്റിയുടെ ശുപാര്‍ശയില്‍ തീരുമാനമെടുക്കാതെ സിന്‍ഡിക്കേറ്റ് യോഗം മാറ്റിവച്ചു. പരീക്ഷാകമ്മിറ്റിയുടെ ശുപാര്‍ശ ഏറെ വിവാദമായതിനെ തുടര്‍ന്നാണു വിഷയം സിന്‍ഡിക്കേറ്റിന്റെ പരിഗണനയ്‌ക്കെത്തിയത്. ശുപാര്‍ശ അടുത്ത യോഗത്തില്‍ പരിഗണിക്കും. ഡോ. അച്യുത് ശങ്കര്‍ എസ് നായര്‍ക്ക് സംഗീതത്തില്‍ പിഎച്ച്ഡി നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. അഡ്വ. തോമസ് എബ്രഹാമിനെ സര്‍വകലാശാല സ്റ്റാന്‍ഡിങ് കോണ്‍സലാക്കും. ലീഗല്‍ അഡൈ്വസറായ അഡ്വ. എ അബ്ദുല്‍ കരീമിനെ മാറ്റും. പുതിയ നിയമനം നടത്തുന്നതുവരെ അദ്ദേഹം തല്‍സ്ഥാനത്തു തുടരും.
കൊല്ലം തഴവയില്‍ സര്‍ക്കാ ര്‍ അനുവദിച്ച ഗവ. കോളജിന് സര്‍വകലാശാല അംഗീകാരം നല്‍കും. രണ്ടുകോടി രൂപ ചെലവില്‍ എന്‍എംആര്‍ (ന്യൂക്ലിയര്‍ മാഗ്‌നറ്റിക് റീസൊണന്‍സ്) വാങ്ങും. നാലുവര്‍ഷത്തെ ബിപിഎഡ് കോഴ്‌സുകള്‍ എല്‍എന്‍സിപിയുടെ നിര്‍ദേശപ്രകാരം സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. വിളപ്പില്‍ സരസ്വതി കോളജ് ഓഫ് ആര്‍ട്‌സ് ആന്റ് സയന്‍സിന് അഫിലിയേഷന്‍ നല്‍കുന്ന വിഷയം വീണ്ടും പരിശോധിക്കും.
ജന്തുശാസ്ത്രത്തില്‍ ഡോ. ബെന്നോപെരേരയെ അസി. പ്രഫസറായും സസ്യശാസ്ത്രത്തി ല്‍ ഡോ. ടി എസ് സ്വപ്‌ന, ഡോ. സുഹ്‌റാബീവി എന്നിവരെ റീഡര്‍മാരായും നിയമിക്കാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക