|    Oct 21 Sat, 2017 10:51 pm
FLASH NEWS

കേരള സര്‍വകലാശാല ബിടെക്ക് പരീക്ഷാഫലം ഉടന്‍ പ്രഖ്യാപിക്കണം: കാംപസ് ഫ്രണ്ട്

Published : 4th August 2017 | Posted By: fsq

 

തിരുവനന്തപുരം: ബിടെക്ക്് ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ ഫലം  പ്രഖ്യാപിക്കുന്നതില്‍ മാസങ്ങളോളമുള്ള ഇടവേള അത്യന്തം ഗുരുതരമാണെന്നും ഇതിനെതിരെ സര്‍വകലാശാല വൈസ് ചാന്‍സിലറും എക്‌സാമിനേഷന്‍ കണ്‍ട്രോളറും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കാംപസ് ഫ്രണ്ട്  ജില്ലാ കമ്മിറ്റി.  അല്ലാത്ത പക്ഷം വരും ദിവസങ്ങളില്‍  ശക്തമായ സമരവുമായി മുന്നോട്ട്് പോകുമെന്നും ജില്ലാപ്രസിഡന്റ് ആസിഫ് നാസര്‍ പറഞ്ഞു. സര്‍വകലാശാലയോട് അഫിലിയേറ്റ്് ചെയ്തിട്ടുള്ള സെല്‍ഫ് ഫിനാന്‍സിങ്ങ് കോളജുകള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ തഴച്ചുവളരാന്‍ നിലമൊരുക്കുന്ന സര്‍ക്കാര്‍ പരീക്ഷാ ഫലം പ്രഖ്യാപിക്കുന്നതിലും ഇതേ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.  കൃത്യ സമയത്ത് ഫലം പ്രഖ്യാപിക്കാത്തിന്റെയും ലഭ്യമായ വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കാത്തതിന്റെയും പേരില്‍ ധാരാളം വിദ്യാര്‍ഥികള്‍ സാങ്കേതിക പഠനത്തിനായി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ദുരവസ്ഥയും കേരളത്തിലുണ്ട്. കേരളാസര്‍വകലാശാലയെ പഴമയുടെ പെരുമക്കപ്പുറം അതിന്റെ പ്രവര്‍ത്തന മികവിനാല്‍ ഭാവിതലമുറക്ക് ഏറ്റെടുക്കാന്‍ സാധിക്കണമെങ്കില്‍ നിലവിലെ പ്രൈവറ്റ് ഡിഗ്രി ഡിപ്പാര്‍ട്ട്‌മെന്റുകളുള്‍പ്പെടെയുള്ളവരോടുള്ള അവഗണന മാറ്റി നിര്‍ത്തി കാലത്തിനൊത്ത് സഞ്ചരിക്കണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.  യോഗത്തില്‍ ജില്ലാ സെക്രട്ടറി അഫ്‌സല്‍, അര്‍ഷദ്, സജീര്‍, ഫര്‍ഹാന്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക