|    Dec 18 Mon, 2017 6:59 am
FLASH NEWS
Home   >  Kerala   >  

കേരള സര്‍വകലാശാല അധ്യാപക നിയമനത്തില്‍ അഴിമതി; സിന്റികേറ്റ് യോഗത്തില്‍ സംഘര്‍ഷം, വിസിയെ ബന്ധിയാക്കി

Published : 6th December 2017 | Posted By: mi.ptk

തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്റികേറ്റ് യോഗത്തില്‍ സംഘര്‍ഷം. സര്‍വകലാശാലയിലെ എജ്യൂക്കേഷന്‍ വകുപ്പിലെ അധ്യാപക നിയമനത്തില്‍ വ്യാപക ക്രമക്കേട് നടന്നുവെന്ന വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാനുള്ള സിന്റികേറ്റ് അംഗങ്ങളുടെ ശ്രമം വിസി തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. അജണ്ടയിലില്ലാത്ത വിഷം ചര്‍ച്ച ചെയ്യാനാവില്ലെന്ന് പറഞ്ഞാണ് വിസി പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചത്. 16 പേരാണ് യോഗത്തില്‍ പങ്കെടുത്തത്. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ തീരുമാനം പറയാനാകില്ലെന്ന് വിസി പറഞ്ഞു. യോഗം അവസാനിപ്പിച്ച് പുറത്തുപോകാന്‍ വിസി ശ്രമിച്ചതോടെ അംഗങ്ങള്‍ തടയുകയായിരുന്നു. സിന്റികേറ്റ് അംഗങ്ങള്‍ വിസിയെ ബന്ധിയാക്കി. സ്ഥലത്ത് സംഘര്‍ഷാവസ്ഥയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss