|    Dec 18 Tue, 2018 1:26 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കേരള സര്‍വകലാശാലാ രജിസ്ട്രാര്‍ രാജിവച്ചു

Published : 17th November 2018 | Posted By: kasim kzm

തിരുവനന്തപുരം: ഡോംടെക് ഡയറക്ടര്‍ തസ്തികയുമായി ബന്ധപ്പെട്ട് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് മിനുട്‌സില്‍ വന്നുചേര്‍ന്ന തെറ്റായ പരാമര്‍ശങ്ങളുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് കേരള സര്‍വകലാശാലാ രജിസ്ട്രാറുടെ ചുമതല നിര്‍വഹിച്ചിരുന്ന പ്രഫ. ആര്‍ ജയചന്ദ്രന്‍ രാജിവച്ചു. ഇന്നലെ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം രാജി അംഗീകരിച്ചു.
വീഴ്ചയുണ്ടായ സാഹചര്യം അന്വേഷണവിധേയമാക്കി രേഖകള്‍ പരിശോധിച്ച് ബന്ധപ്പെട്ടവര്‍ക്കെതിരേ ഉചിതമായ നടപടി സ്വീകരിക്കാനും മിനുട്‌സ് വിഭാഗത്തില്‍ ആവശ്യമായ പുനസ്സംഘടന നടത്താനും യോഗം വൈസ് ചാന്‍സലറോട് നിര്‍ദേശിച്ചു. തെറ്റായി ചേര്‍ത്ത നിര്‍ദേശങ്ങള്‍ മിനുട്‌സില്‍ നിന്ന് നീക്കം ചെയ്യും. പൊതുമേഖലാ ഇ ന്‍ഷുറന്‍സ് കമ്പനിയുമായി ചേ ര്‍ന്ന് സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്കായി നടപ്പാക്കിയ ഇന്‍ഷുറന്‍സ് പരിരക്ഷ അര്‍ഹതപ്പെട്ട വിദ്യാര്‍ഥികള്‍ക്കു ലഭ്യമാവാത്തതിനെ തുടര്‍ന്ന്, നല്‍കിയ പ്രീമിയം തുക തിരികെ വാങ്ങുന്നതിന് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുന്നതിന് ലീഗല്‍ അഡൈ്വസര്‍ക്ക് സിന്‍ഡിക്കേറ്റ് നിര്‍ദേശം നല്‍കി. ഇ തില്‍ നിന്ന് 2017 അഡ്മിഷന്‍ മുതലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ സര്‍വകലാശാല നേരിട്ടു ന ല്‍കും. പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനിക്ക് എഗ്രിമെന്റ് വയ്ക്കാതെ പ്രീമിയം തുക നല്‍കിയ ഉദ്യോഗസ്ഥ ര്‍ക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കും.
25 പിഎച്ച്ഡി ബിരുദങ്ങള്‍ നല്‍കുന്നതിനും ഡോ. എം കെ ചന്ദ്രശേഖരന്‍ നായര്‍ക്ക് ഡിഎസ്‌സി ബിരുദം നല്‍കാനും അനുമതി നല്‍കി. സര്‍വകലാശാലയുടെ പ്രോ-വൈസ് ചാന്‍സലറായി വിദൂര പഠനവിഭാഗം മുന്‍ മേധാവി പ്രഫ. പി പി അജയകുമാറിന്റെ പേര് സിന്‍ഡിക്കേറ്റ് അംഗീകരിച്ചു. ് രജിസ്ട്രാറുടെ പകരം ചുമതല മലയാള വിഭാഗം പ്രഫസര്‍ ഡോ. സി ആര്‍ പ്രസാദിന് നല്‍കുന്നതിനും തീരുമാനിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss