|    May 24 Wed, 2017 9:58 am
FLASH NEWS

കേരള സര്‍വകലാശാലാ യുവജനോല്‍സവം; ഇന്ന് ചെങ്ങന്നൂരില്‍ തിരിതെളിയും

Published : 16th March 2016 | Posted By: SMR

ചെങ്ങന്നൂര്‍: സര്‍ഗാത്മക യൗവനത്തിന്റെ ഹൃദയാവിഷ്‌കാരമായി ദേവരാഗങ്ങളുടെ ദിവ്യതേജസ്സ് ഉയര്‍ത്തി ചെങ്ങന്നൂരില്‍ കേരള സര്‍വകലാശാല യുവജനോല്‍സവത്തിന് ഇന്നു തിരിതെളിയും. 20 വരെയാണ് ചെങ്ങന്നൂരി ല്‍ കലോല്‍സവം. മീനച്ചൂടിനെപ്പോലും രാഗതാളമേളങ്ങളുടെ ആലസ്യത്തി ല്‍ ആറാടിച്ച് ചെങ്ങന്നൂരിന്റെ ഗരിമ വിളിച്ചോതി കേരള സര്‍വകലാശാല യുവജനോല്‍സവം 23 വര്‍ഷത്തിനുശേഷമാണ് വീണ്ടും ചെങ്ങന്നൂരിലെത്തുന്നത്.
കേരള സര്‍വകലാശാലയ്ക്കു കീഴിലുള്ള 236 കോളജുകളില്‍ നിന്നായി അയ്യായിരത്തിലധികം മല്‍സരാര്‍ഥികള്‍ 94 ഇനങ്ങളില്‍ മാറ്റുരയ്ക്കും. നഗരത്തിലെ ഒമ്പതു വേദികളിലായി ഇന്നുമുതല്‍ 20 വരെയാണ് മല്‍സരങ്ങള്‍ നടക്കുക. വൈകീട്ട് അഞ്ചിന് ഘോഷയാത്ര പ്രധാനവേദിയായ നഗരസഭാ സ്റ്റേഡിയത്തിലെ ഒഎന്‍വി നഗറില്‍ പ്രവേശിക്കുന്നതോടെ ഉദ്ഘാടന സമ്മേളനം ആരംഭിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day