|    May 29 Mon, 2017 6:03 am
FLASH NEWS

കേരള സര്‍വകലാശാലാ ബജറ്റ് അവതരിപ്പിച്ചു; 382.62 കോടി രൂപ വരവും 389.08 കോടി രൂപ ചെലവും

Published : 2nd July 2016 | Posted By: SMR

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ 2016-17 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഇന്നു ചേര്‍ന്ന സെനറ്റ് യോഗത്തില്‍ അവതരിപ്പിച്ചു. പദ്ധതിയേതര ഇനത്തില്‍ 382.62 കോടി രൂപ വരവും 389.08 കോടി രൂപ ചെലവും 6.46 കോടി രൂപ കമ്മിയും പ്രതീക്ഷിക്കുന്ന ബജറ്റ് സിന്‍ഡിക്കേറ്റ് അംഗവും ഫിനാന്‍സ് കമ്മിറ്റി കണ്‍വീനറുമായ ഡോ. റോസമ്മ ഫിലിപ്പാണ് സെനറ്റില്‍ അവതരിപ്പിച്ചത്. വൈസ് ചാന്‍സലര്‍ പ്രഫ. പി കെ രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലാ ഫണ്ടില്‍ നിന്നു നല്‍കുന്ന ഫെലോഷിപ്പ് 8000 രൂപയില്‍ നിന്നു 13,000 രൂപവരെ ഉയര്‍ത്തും.
ഇതിനായി 6.60 കോടി രൂപ വകയിരുത്തി. ഇന്റര്‍ യൂനിവേഴ്‌സിറ്റി/ ഇന്റര്‍ കോളജ് ടൂര്‍ണമെന്റുകള്‍: 45 ലക്ഷം രൂപ, സ്‌പോര്‍ട്‌സ് മെറിറ്റ് അവാര്‍ഡുകള്‍: 15 ലക്ഷം രൂപ, ഇന്റര്‍ യൂനിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റിവല്‍: 10 ലക്ഷം രൂപ, ഹോസ്റ്റലുകളുടെ നവീകരണം: 1.50 കോടി രൂപ, അപകട മരണ ഇന്‍ഷുറന്‍സ് കവര്‍ രണ്ടു ലക്ഷം രൂപയില്‍ നിന്നു മൂന്നു ലക്ഷം രൂപയായി ഉയര്‍ത്തും. യൂനിവേഴ്‌സിറ്റി യൂനിയന്‍ പ്രവര്‍ത്തന ഫണ്ട്: 30 ലക്ഷം രൂപ, ലൈബ്രറികളില്‍ ജേണലുകള്‍ വാങ്ങുന്നതിന്: 68 ലക്ഷം രൂപ (നോണ്‍ പ്ലാന്‍ ഫണ്ട്), പ്രസ്സില്‍ ആധുനിക ഉപകരണങ്ങള്‍ സജ്ജീകരിക്കുന്നതിന്: 50 ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തി.
ഒഎന്‍വി ചെയര്‍, അയ്യപ്പ പണിക്കര്‍ ചെയര്‍, പിജി ഡിപ്ലോമ ഇന്‍ വെസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ്, പിജി ഡിപ്ലോമ ഇന്‍ ബയോഡൈവേഴ്‌സിറ്റി കണ്‍സര്‍വേഷന്‍, പിജി ഡിപ്ലോമ ഇന്‍ ബയോപ്രോസസ് ടെക്, മലയാളം ലാംഗ്വേജ് കംപ്യൂട്ടിങ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്, എല്‍എല്‍എം (ഈവനിങ്), എംഎ തിയേറ്റര്‍ ആര്‍ട്‌സ്, ഫിലിം സ്റ്റഡീസില്‍ ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവ ആരംഭിക്കും. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം നാളെ കൂടുന്ന യോഗത്തില്‍ ബജറ്റ് അംഗീകരിക്കും.
പ്ലാന്‍ ഫണ്ടില്‍ വകയിരുത്തിയ വികസന പദ്ധതികള്‍ ഇവയാണ്: പെട്രോഗ്രഫി ലബോറട്ടറിക്ക് 1.30 കോടി രൂപ, ഹൈ എഫിഷ്യന്‍സി തിന്‍ ഫിലിം ഓര്‍ഗണ്‍/ ഡീസെന്‍സിറ്റൈസ്ഡ് സോളാര്‍ സെല്‍ വികസിപ്പിക്കുന്നതിന് 50 ലക്ഷം രൂപ, സിന്തസിസ് ആന്റ് കാരക്ടറൈസേഷന്‍ ഓഫ് പോളിസാക്കറൈഡ് ബേസ്ഡ് സ്റ്റിമുലി റെസ്‌പോണ്‍സീവ് ഡ്രഗ് ഡെലിവറി സിസ്റ്റംസ് പദ്ധതിക്ക് 50 ലക്ഷം രൂപ, സ്‌ക്രീനിങ് ഓഫ് ട്രീ വെറൈറ്റീസ് അവൈലബിള്‍ ഇന്‍ കേരള ഫോര്‍ ആന്റി കാന്‍സര്‍ മോളിക്യുലാര്‍ പ്രോജക്റ്റിന് 50 ലക്ഷം രൂപ, കാന്റീന്‍ നവീകരണത്തിനായി 30 ലക്ഷം രൂപ, ഡിജിറ്റല്‍ കണ്ടന്റ്‌സ് ക്രിയേഷന്‍ ലാബ് ആന്റ് ഇ-ലേണിങ് സൊലൂഷന്‍ പദ്ധതിക്ക് ഒരു കോടി രൂപ, ഹൈസ്പീഡ് ഒഎഫ്‌സി കണക്റ്റിവിറ്റിക്ക് 1.50 കോടി രൂപ, മാഗ്നറ്റിക് മെറ്റീരിയല്‍ ലബോറട്ടറിക്ക് 1.80 കോടി രൂപ, ട്രാന്‍സ്‌ലേഷണല്‍ റിസര്‍ച്ച് ഫെസിലിറ്റി ഇന്‍ പ്ലാന്റ് സെല്‍ കള്‍ച്ചര്‍ ടെക്‌നോളജിക്ക് 70 ലക്ഷം രൂപ, നാനോ ഫോട്ടോണിക്‌സ് ലബോറട്ടറിക്ക് 1.10 കോടി രൂപ, വേസ്റ്റ് ബിന്‍ ഇവ കാംപസില്‍ സ്ഥാപിക്കുന്നതിന് 10 ലക്ഷം രൂപ എന്നിവയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം ഇന്നു ചേരുന്ന യോഗത്തില്‍ ബജറ്റ് അംഗീകരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day