|    Feb 19 Mon, 2018 9:35 am
Home   >  Todays Paper  >  Page 5  >  

കേരള സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തും: കാംപസ് ഫ്രണ്ട്

Published : 3rd February 2018 | Posted By: kasim kzm

തിരുവനന്തപുരം: പരീക്ഷാ നടത്തിപ്പിലും, ഫലപ്രഖ്യാപനത്തിലും തുടര്‍ച്ചയായി സര്‍വകലാ ശാലയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഗുരുതരമായ വീഴ്ചകള്‍ പ്രതിഷേധാര്‍ഹമാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന ജന:സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്. പറഞ്ഞു.സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞിട്ട് മാസങ്ങള്‍ക്കു ശേഷം റിസല്‍റ്റ് വരാത്തതും മാര്‍ച്ച് മാസം  നടക്കേണ്ട ആറാം സെമസ്റ്റര്‍ പരീക്ഷക്ക് അവശ്യമായ ക്ലാസ് ഇതുവരെയായും തുടങ്ങാത്തതും വിദ്യാര്‍ത്ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന നടപടികളാണ്. അക്കാദമിക്ക് കലണ്ടര്‍ കാറ്റില്‍ പറത്തി  യുണ്ടാകുന്ന  തുടര്‍ച്ചയായ ഇത്തരം  നടപടികള്‍ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയിലാക്കുന്നതാണ്.  വിദ്യാഭ്യാസ  വകുപ്പിന്റെ കുറ്റകരമായ അനാസ്ഥ ഇതില്‍ പ്രകടമാണ്. സര്‍വകാല യുടെ കെടുകാര്യസ്ഥതയില്‍     പ്രതിഷേധിച്ചും വിദ്യാര്‍ത്ഥികളുടെ പ്രശ് നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണണമെന്ന്  ആവശ്യപ്പെട്ടും കാംപസ് ഫ്രണ്ട് ഫെബ്രുവരി 6ന് കേരള സര്‍വകലശാല ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss