|    Oct 18 Thu, 2018 12:22 am
FLASH NEWS

കേരള സര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് പാദസേവ ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന്

Published : 10th May 2017 | Posted By: fsq

 

പാലക്കാട്: കേരള സര്‍ക്കാര്‍ ജനകീയ സമരങ്ങളോട് പുറം തിരിഞ്ഞ് കോര്‍പറേറ്റുകള്‍ക്ക്  പാദസേവ ചെയ്യുന്നത്  അവസാനിപ്പിക്കണമെന്ന്  സോളിഡാരിറ്റി സംസ്ഥാന ജനറല്‍ സെക്രട്ടറി സാദിഖ് ഉളിയില്‍ പറഞ്ഞു.പ്ലാച്ചിമട സമരസമിതിയുടെയും, ഐക്യദാര്‍ഢ്യ സമിതിയുടെയും നേതൃത്വത്തില്‍ കളക്ടറേറ്റിനു മുമ്പില്‍ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം 18ാം ദിവസം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍, ജമാഅത്തെ ഇസ് ലാമി ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ ഹകീം നദ് വി, ഐക്യദാര്‍ഢ്യ സമിതി കണ്‍വീനര്‍ എം സുലൈമാന്‍,  അഡ്വ. ബിജു, അമ്പലക്കാട് വിജയന്‍, വി പി  നിജാമുദ്ദീന്‍, ഹസനാര്‍ കുട്ടി, ഷാഹുല്‍ ഹമീദ്, സോളിഡാരിറ്റി ജില്ലാ സെക്രട്ടറി ലുഖ്മാന്‍,സനോജ് കൊടുവായൂര്‍ , ഇ നൗഷാദ്, ഷാക്കിര്‍ അഹ്മദ്, മുഹമ്മദ് സാജിദ്, നൗഷാദ് ആലവി, ജംഷീര്‍, മിദുന്‍ഷ, റഷീദ് പട്ടാമ്പി, ഹസനുല്‍ ബന്ന തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് ഉമര്‍ ആലത്തൂര്‍ അധ്യക്ഷത വഹിച്ചു.  ഷഹ്മ ഹമീദ്, നബീല്‍ ഹസന്‍, ഖദീജ, ഹസ്‌ന തസ്‌നീം, ഹഫ്‌സ എന്നിവര്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss