|    Jul 25 Tue, 2017 4:28 pm
FLASH NEWS
Home   >  News now   >  

കേരള സര്‍ക്കാരിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സാന്റിയാഗോ മാര്‍ട്ടിനെന്ന് വിഡി സതീശന്‍

Published : 5th July 2016 | Posted By: sdq

തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ മുഴുവന്‍ സ്‌പോണ്‍സര്‍ഷിപ്പും ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് എംകെ ദാമോദരന്‍ മാര്‍ട്ടിന് വേണ്ടി കോടതിയില്‍ ഹാജരായത് ഇതിന്റെ വ്യക്തമായ തെളിവാണ്. മാര്‍ട്ടിന് കേരളത്തിലേക്ക് കടന്നുവരാനുള്ള ചുവപ്പ് പരവതാനി വിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി മാര്‍ട്ടിന് വേണ്ടി ഹാജരായതിനെ വിമര്‍ശിച്ചവരാണ് ഇപ്പോള്‍ ഭരണം നടത്തുന്നത്. അന്ന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം കേന്ദ്ര നേതാക്കളുമായി ബന്ധപ്പെട്ട് വക്താവ് സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ  മാറ്റിയിരുന്നുവെന്നും സതീശന്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക