|    Aug 15 Wed, 2018 2:53 am
FLASH NEWS

കേരള സംസ്ഥാന പിടിഎ അവാര്‍ഡ് പി എ അബ്ദുല്‍ ഖാദറിന്‌

Published : 8th August 2018 | Posted By: kasim kzm

വാടാനപ്പള്ളി: ഈ വര്‍ഷത്തെ കേരള സംസ്ഥാന പി ടി എ പുരസ്‌കാരത്തില്‍ സര്‍ക്കാ ര്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മികച്ച അധ്യാപകനുള്ള പുരസ്‌കാരം വാടാനപ്പള്ളി ജിഎച്ച്എസ്എസ് പ്രധാനാധ്യപകന്‍ പിഎ അബ്ദുല്‍ ഖാദറിന്. തൃശൂര്‍ ബാലഭവനില്‍ ചേര്‍ന്ന പുരസ്‌കാര വിതരണം സമ്മേളനത്തില്‍ വച്ച് മന്ത്രി വിഎസ് സുനില്‍കുമാര്‍ അവാര്‍ഡ് സമര്‍പ്പിച്ചു.
തൃശൂര്‍. എം പി സി എന്‍ ജയദേവന്‍, മുന്‍ നിയമസഭാ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍ വിദ്യാഭ്യാസ. ഡപ്യുട്ടി ഡയറക്ടര്‍ സംബന്ധിച്ചു. എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍ച്ചായി നാലാം തവണയും സ്‌കൂളിനെ നൂറുശതമാനം വിജത്തിലേക്ക് എത്തിക്കുന്നതിന് നേത്രത്വം നല്‍കിയ അബ്ദുല്‍ കാദര്‍ മാഷ് കേരളത്തില്‍ ആദ്യമായി കോര്‍ണര്‍ പി ടി എ എന്ന ആശയം നടപ്പാക്കിയ ജനശ്രദ്ധ നേടിയിരുന്നു.
പൊതുജന പങ്കാളിത്തത്തോടെ സ്‌കൂളില്‍ ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കുന്നതിനും അദ്ദേഹം തന്നെയാണ് നേതൃത്വം നല്‍കിയത്. ചുരുങ്ങിയ കാലം കൊണ്ടുതന്നെ വാടാനപ്പള്ളികാര്‍ക്ക് ഇടയില്‍ ജാനകീയനായ അബ്ദുല്‍ കാദര്‍ മാഷ് നാട്ടിലെ ജീവകാരുണ്യ രംഗങ്ങളിലും സജീവമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss