|    Jan 17 Wed, 2018 11:40 pm
FLASH NEWS

കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സണായി കെപിഎസി ലളിത ചുമതലയേറ്റു

Published : 19th August 2016 | Posted By: SMR

തൃശൂര്‍: കേരള സംഗീതനാടക അക്കാദമിയുടെ ചെയര്‍പേഴ്‌സണായി കെപിഎസി ലളിത ചുമതലയേറ്റു. കൂടുതല്‍ പദ്ധതികള്‍ ഉള്‍പ്പെടുത്തി കേരളത്തിലെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളെ ഊര്‍ജ്ജിതമാക്കുമെന്നും അതുവഴി അക്കാദമിയെ കൂടുതല്‍ ജനകീയമാക്കുമെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍, കവിയൂര്‍ പൊന്നമ്മ, മധു, ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആനന്ദവല്ലി, മഞ്ജുപിള്ള, എം ജി ശശി, ജയരാജ് വാര്യര്‍, സിദ്ധാര്‍ത്ഥ്, കേരള ലളിത കലാ സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍,  കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ പി മോഹനന്‍, ക്ഷേമാവതി ടീച്ചര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day