|    Oct 20 Sat, 2018 1:06 am
FLASH NEWS
Home   >  Todays Paper  >  page 10  >  

കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Published : 29th January 2017 | Posted By: fsq

 

തിരുവനന്തപുരം: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാന അമച്വര്‍ നാടക മല്‍സര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അമച്വര്‍ നാടക മല്‍സരത്തിനായി 43 രചനകളാണ് ലഭിച്ചത്. ആലപ്പുഴയിലെ കലവൂര്‍, കാസര്‍കോടിലെ തൃക്കരിപ്പൂര്‍ എന്നീ രണ്ടുമേഖലകളിലായി മല്‍സരിച്ച 12 നാടകങ്ങളില്‍ നിന്ന് വിധിനിര്‍ണയത്തിലൂടെ യോഗ്യത നേടിയ 6 നാടകങ്ങളാണ് സംസ്ഥാന മല്‍സരത്തില്‍ പങ്കെടുത്തത്. 2017 ജനുവരി 22 മുതല്‍ മുതല്‍ 27 വരെ അക്കാദമി തിയേറ്ററിലാണ് മല്‍സരങ്ങള്‍ നടന്നത്. ഏറ്റവും മികച്ച അവതരണം – ഒരു എന്തിന് എന്തിന് പെണ്‍കുട്ടി (അത്‌ലറ്റ് കായിക നാടക വേദി, പാലക്കാട്-50,000 രൂപ), മികച്ച രണ്ടാമത്തെ അവതരണം-1, കാളഭൈരവന്‍ (കലാപാഠശാല, ആറങ്ങോട്ടുകര), (25,000/ രൂപ), 2. ബോംബെ ടെയ്‌ലേഴ്‌സ് ( അതീതി സ്‌കൂള്‍ ഓഫ് പെര്‍ഫോമന്‍സ്, എറണാകുളം). ഏറ്റവും മികച്ച സംവിധായകന്‍- അലിയാര്‍ (ഒരു എന്തിന് എന്തിന് പെണ്‍കുട്ടി-20,000രൂപ). മികച്ച രണ്ടാമത്തെ സംവിധായകന്‍- റിയാസ് (ഗന്ധകം-(15,000 രൂപ), ഏറ്റവും മികച്ച നടന്‍- പാര്‍ഥസാരഥി (കാളഭൈരവനിലെ കുഞ്ഞാടി-(15,000 രൂപ), മികച്ച രണ്ടാമത്തെ നടന്‍- പി പി ശ്രീധരന്‍  (കാളഭൈരവനിലെ മായീന്‍-(10,000രൂപ), ബിനോയ് (ബോബെ ടെയ്‌ലേഴ്‌സിലെ പീരുഭായ്). ഏറ്റവും മികച്ച നടി – സുരഭി (ബോബെ ടെയ്‌ലേഴ്‌സിലെ മുത്തുമൊഴി-(15,000 രൂപ), മികച്ച രണ്ടാമത്തെ നടി- ദീപിക (ഒരു എന്തിന് എന്തിന് പെണ്‍കുട്ടിയിലെ മൊയ്‌ന-10,000 രൂപ), ഏറ്റവും മികച്ച രചന- ദിനേശ്കുമാര്‍ ഇ സി (കാളഭൈരവന്‍-(20,000 രൂപ), രണ്ടാമത്തെ രചന- വിനോദ്കുമാര്‍ (ബോംബെ ടെയ്‌ലേഴ്‌സ്-15,000),     ശശിധരന്‍ നടുവില്‍. ജ്യോതിഷ് എം ജി,  ജെ ശൈലജ, എന്നിവരടങ്ങുന്ന ജൂറി കമ്മിറ്റിയാണ് ഫലപ്രഖ്യാപനം നടത്തിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss