|    May 28 Sun, 2017 2:55 am
FLASH NEWS

കേരള വിശ്വകര്‍മ സഭയുടെ പിന്തുണ എല്‍ഡിഎഫിന്

Published : 13th May 2016 | Posted By: SMR

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പിന്തുണയ്ക്കുമെന്ന് കേരള വിശ്വകര്‍മ സഭ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിശ്വകര്‍മ സംഘടനകളുടെ ഏകോപന സമിതിയായ വിശ്വകര്‍മ മഹാസഖ്യത്തിന്റെ നേതൃയോഗത്തിലായിരുന്നു തീരുമാനം. 2001 മുതല്‍ വിശ്വകര്‍മ സഭ പിന്തുണച്ചത് യുഡിഎഫിനെയാണ്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി വിശ്വകര്‍മ സമുദായത്തെ യുഡിഎഫ് വഞ്ചിക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു.
സമുദായത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന വാഗ്ദാനം നല്‍കിയ ബിജെപിയെ 2014ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പിന്തുണച്ചു. എന്നാല്‍, സമുദായത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് എല്‍ഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day