|    Dec 14 Thu, 2017 1:50 pm
FLASH NEWS
Home   >  Kerala   >  

കേരള വിദ്യാഭ്യാസ മന്ത്രി ആര്‍എസ്എസ് നോമിനി: കാംപസ് ഫ്രണ്ട്

Published : 27th October 2017 | Posted By: G.A.G

തിരുവനന്തപുരം: ആര്‍എസ്എസ് അജണ്ടകള്‍ നടപ്പില്‍ വരുത്താന്‍ കൂട്ടു നില്‍ക്കുന്ന ഇടതു വിദ്യാഭ്യാസ മന്ത്രി ആര്‍ എസ് എസിന്റെ നോമിനിയാണെന്നു കാംപസ് ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് മുഹമ്മദ് റാഷിദ്. വിദ്യാഭ്യാസ വകുപ്പിനെ ആര്‍എസ്എസ് അജണ്ടകള്‍ക്ക് വിട്ടു കൊടുക്കാന്‍ അനുവദിക്കില്ല എന്നു വ്യക്തമാക്കി കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സെക്രെട്ടേറിയറ്റു മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കൊയിലാണ്ടി സ്‌കൂളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പാഠഭാഗം വിതരണം ചെയ്തതും ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മ ശതാബ്ദി ആഘോഷിക്കാന്‍ സര്‍ക്കുലര്‍ നല്‍കിയതും എംഎല്‍എ അനില്‍ അക്കരയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ അറിവോടെയാണ് എന്നു കരുതേണ്ടി വരും. ഇനിയും കേരളത്തെ  വര്‍ഗീയവാദികള്‍ക്ക് തീറെഴുതുന്ന സമീപനം ഇടതു ഭരണകൂടം സ്വീകരിച്ചാല്‍ ശക്തമായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് കേരളം സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സെക്രറ്ററിയേറ്റിനു മുന്നില്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് ജല പീരങ്കി പ്രയോഗിച്ചു. സംഭവത്തില്‍ കൊല്ലം ജില്ലാ പ്രസിഡന്റ് അമീന്‍ വവ്വാക്കാവിന് പരിക്കേറ്റു. തുടര്‍ന്ന് അമീനെ പോലീസ് വാഹനത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംസ്ഥാന സെക്രട്ടറി സി പി അജ്മല്‍, സമിതിയംഗങ്ങളായ മുസമ്മില്‍ എ എസ്, ശിഹാദ് കളത്തോട്, ജില്ലാ പ്രസിഡന്റ് ആസിഫ് നാസര്‍, അഫ്‌സല്‍ ഹുസ്സൈന്‍, എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക