|    Jan 20 Fri, 2017 7:17 am
FLASH NEWS

കേരള വാട്ടര്‍ അതോറിറ്റി ഭൂമിദാന കേസ്; സര്‍ക്കാരിന് നഷ്ടമില്ലെന്ന് വിജിലന്‍സ്

Published : 29th July 2016 | Posted By: SMR

മൂവാറ്റുപുഴ: കേരള വാട്ടര്‍ അതോറിറ്റിയുടെ ഹഡ്‌കോ കുടിവെള്ള പദ്ധതിക്കായി ഭൂമി വിട്ടൊഴിയുന്നവരെ പുനരധിവസിപ്പിക്കാന്‍ ഏറ്റെടുത്ത ഭൂമി അനര്‍ഹര്‍ക്ക് ദാനം ചെയ്ത നടപടികള്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ പൊതുഖജനാവിന് നഷ്ടമില്ലെന്ന് വിജിലന്‍സ് അന്വേഷണ റിപോര്‍ട്ട്. മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്, കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ അശോക് കുമാര്‍, മുന്‍ എറണാകുളം ജില്ലാ കലക്ടര്‍ പി എ ഷെയ്ക്പരീത്, കേരള വാട്ടര്‍ അതോറിറ്റി ആലുവ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി വി നന്ദകുമാര്‍, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ ടി രാജു, മുന്‍ കണയന്നൂര്‍ താലൂക്ക് തഹസില്‍ദാര്‍ ടി എ റഷീദ്, തൃക്കാക്കര നോര്‍ത്ത് മുന്‍ വില്ലേജ് ഓഫിസര്‍ കെ എസ് സാബു, ഭൂമി ദാനമായി ലഭിച്ച അബ്ദുല്‍ അസീസ്, പ്രസന്നന്‍, ബിന്ദു അയ്യപ്പന്‍, ഉബൈദ്, നൗഷാദ് എന്നിവരെ യഥാക്രമം ഒന്നുമുതല്‍ 12 വരെ എതിര്‍കക്ഷികളാക്കി കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് ഹരജി നല്‍കിയത്.
കേരള വാട്ടര്‍ അതോറ്റിയുടെ കുടിവെള്ള പദ്ധതിക്കായി 1965ല്‍ കളമശ്ശേരി പള്ളിലാങ്കര പരപ്പത്തു കോളനിയില്‍ സര്‍ക്കാര്‍ പൊന്നുംവിലയ്‌ക്കെടുത്ത 107 സെന്റ് ഭൂമിയില്‍ 20 വര്‍ഷമായി അനധികൃതമായി കൈയേറി താമസിച്ച അഞ്ചു കുടുംബങ്ങളെ ഒഴിവാക്കുന്നതിനായി കേരള വാട്ടര്‍ അതോറിറ്റി ജപ്പാന്‍-ഹഡ്‌കോ കുടിവെള്ള പദ്ധതിക്കായി കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി ഏറ്റെടുത്ത ഭൂമിയില്‍ നിന്ന് സെന്റ് ഒന്നിന് 10 ലക്ഷംരൂപയോളം വിലവരുന്ന പത്തുസെന്റ് ഭൂമി വീതം കൈയേറ്റക്കാര്‍ക്ക് അനധികൃതമായി ദാനം ചെയ്യാന്‍ ഉത്തരവിറക്കിയത് വന്‍ അഴിമതിയാണെന്നും ഈ കേസിലെ ഒന്നാം പ്രതിയായ വി കെ ഇബ്രാഹിംകുഞ്ഞ് തന്റെ രാഷ്ട്രീയ സ്വാധീനവും അധികാരവും ഉപയോഗിച്ചാണ് 2014 മാര്‍ച്ച് 4ന് ജലവിഭവ വകുപ്പിനെക്കൊണ്ട് ഇത്തരത്തില്‍ ഉത്തരവിറക്കിച്ചത്. മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടെന്നും ഈ ഭൂമിദാനത്തിലൂടെ വാട്ടര്‍ അതോറിറ്റിക്ക് അഞ്ചുകോടിയുടെ നഷ്ടമുണ്ടാക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതിയില്‍ ഗിരീഷ് ബാബു ഹരജി നല്‍കിയത്.
ഹരജിക്കാരന്‍ നല്‍കിയ ഹരജിയില്‍ ത്വരിതാന്വേഷണത്തിന് 2014 ഒക്ടോബര്‍ 1ന് തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു. വിജിലന്‍സ് കോടതി ഉത്തരവുപ്രകാരം എറണാകുളം വിജിലന്‍സ് ഡിവൈഎസ്പി ടി ബിജി ജോര്‍ജ് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ ത്വരിതാന്വേഷണ റിപോര്‍ട്ടില്‍ ഭൂമി കൈമാറ്റം ചെയ്തിട്ടില്ലെന്നും അതിനുള്ള പ്രാരംഭ നടപടികളേ ആരംഭിച്ചിട്ടുള്ളൂ എന്നും ഭൂമി ദാനം നടക്കാത്തതിനാല്‍ സര്‍ക്കാര്‍ ഖജനാവിന് നഷ്ടം ഉണ്ടായിട്ടില്ലെന്നും മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന് ജലവിഭവവകുപ്പിന്റെ ഭൂമി ദാനം ചെയ്തതില്‍ യാതൊരുവിധ ബന്ധവുമില്ലെന്നുമാണ് അന്വേഷണ റിപോര്‍ട്ടിലെ കണ്ടെത്തല്‍. ഹരജിക്കാരന്റെ ആരോപണങ്ങള്‍ പൂര്‍ണമായും നിഷേധിച്ചുകൊണ്ടായിരുന്നു അന്വേഷണ റിപോര്‍ട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഫയല്‍ ചെയ്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 44 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക