|    Jul 23 Mon, 2018 3:34 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

കേരള ലളിതകലാ അക്കാദമി ചെയര്‍മാനെ ന്യായീകരിച്ച് സിപിഎം മുഖപത്രം

Published : 25th September 2017 | Posted By: fsq

 

തൃശൂര്‍: കേരള ലളിതകലാ അക്കാദമി ചെയര്‍മാനെതിരേ ഉയര്‍ന്ന പരാതിയുടെ അടിസ്ഥാനത്തില്‍, ചെയര്‍മാനെ ന്യായീകരിച്ചു സിപിഎം മുഖപത്രം. ചിത്രകലാകാരികളോടും വനിതാ ജീവനക്കാരോടും ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാല്‍ മാന്യമല്ലാത്ത രീതിയില്‍ പെറുമാറിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ചെയര്‍മാനെ ന്യായീകരിക്കുന്ന തരത്തിലാണ് പാര്‍ട്ടി പത്രം വാര്‍ത്ത നല്‍കിയത്. ചെയര്‍മാനെതിരേ ഉയര്‍ന്ന ആരോപണം തെറ്റാണെന്നും അപവാദ പ്രചാരണത്തിനെതിരേ അക്കാദമിയിലെ 17 ജീവനക്കാര്‍ പ്രതിഷേധം രേഖപ്പെടുത്തുകയും അക്കാദമിയിലെ വിശദീകരണക്കുറിപ്പില്‍ ഒപ്പിടുകയും ചെയ്തുവെന്നാണ് വാര്‍ത്ത.  അക്കാദമി ചെയര്‍മാന്‍ സത്യപാലിനെ അനുകൂലിച്ചുള്ള വിശദീകരണക്കുറിപ്പില്‍ തൃശൂരിലെ രണ്ടു സ്ഥിരംജീവനക്കാരും എറണാകുളത്തെ ഒരു സ്ഥിര ജീവനക്കാരനും ബാക്കി താല്‍ക്കാലിക ജീവനക്കാരുമാണ് ഒപ്പിട്ടത്.   സത്യപാലിന്റെ സമ്മര്‍ദത്തിന് വഴങ്ങിയാണു താല്‍ക്കാലിക ജീവനക്കാര്‍ ഒപ്പിട്ടത്. സോഷ്യല്‍ മീഡിയകളിലും ചെയര്‍മാനെ അനുകൂലിക്കുന്നവര്‍ വ്യാജ പ്രചാരണം നടത്തുന്നുണ്ട്. അക്കാദമിയുടെ നിയമം ലംഘിച്ച് പത്രക്കുറിപ്പിറക്കിയ ജീവനക്കാരോട് ചൊവ്വാഴ്ച സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ വിശദീകരണം തേടും.   കേരള ലളിതകലാ അക്കാദമി ചെയര്‍മാന്‍ സത്യപാലിനെതിരേ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് ചിത്രകാരി രതിദേവി കഴിഞ്ഞാഴ്ച മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ, പരാതിയുടെ പകര്‍പ്പ് മന്ത്രി എ കെ ബാലനും വനിതാ കമ്മീഷനും വകുപ്പ് സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss