|    Oct 20 Sat, 2018 5:18 am
FLASH NEWS
Home   >  Todays Paper  >  page 11  >  

കേരള രഞ്ജി ടീമിനെ സച്ചിന്‍ ബേബി നയിക്കും

Published : 20th September 2017 | Posted By: fsq

 

കൊച്ചി: 2017-2018 സീസണിലേക്കുള്ള കേരള രഞ്ജി ടീമിനെ പ്രഖ്യാപിച്ചു. സച്ചിന്‍ ബേബിയാണ് ക്യാപ്റ്റന്‍. സഞ്ജു വിശ്വനാഥ്, രോഹന്‍ പ്രേം, അരുണ്‍ കാര്‍ത്തിക്ക്, ജലജ് സക്‌സേന, അസറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), അക്ഷയ് ചന്ദ്രന്‍, സല്‍മാനന്‍ നിസാര്‍, സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, മോനിഷ്, എം ഡി നിധീഷ്, പി രാഹുല്‍, വിഷ്ണു വിനോദ്, ആസിഫ് എന്നിവരാണ് ടീമിലെ മറ്റ് അംഗങ്ങള്‍. ഫാബിദ് ഫാറൂഖ്, ആത്തിഫ് ബിന്‍ അഷ്‌റഫ്, സിജോ മോന്‍ ജോസഫ്, കെ സി അക്ഷയ്, എഫ് ഡാരില്‍ എന്നിവരാണ് സ്റ്റാന്റ് ബൈ.മെന്റര്‍ കോച്ച്: ഡേവ് വാട്്‌മോര്‍, ഹെഡ് കോച്ച്: ടിനു യോഹന്നാന്‍, അസിസ്റ്റന്റ് കോച്ച്: മസര്‍ മൊയ്തു, ബാബു, വീഡിയോ അനലിസ്റ്റ്: രാകേഷ് മേനോന്‍, ഫിസിയോ: ശ്രീജിത്ത്, അഡ്മിനിസ്ട്രഷന്‍ മാനേജര്‍ : സജി കുമാര്‍. ഒക്ടോബര്‍ ആറു മുതല്‍ ഒമ്പതു വരെ ജാര്‍ഖണ്ഡിനെതിരേയാണ് കേരളത്തിന്റെ ആദ്യ മല്‍സരം. 14 മുതല്‍ 17 വരെ ഗുജറാത്തിനെതിരെയും 24 മുതല്‍ 27 വരെ രാജസ്ഥാനെതിരെയും ഒന്നു മുതല്‍ നാലുവരെ ജമ്മു ആന്റ് കശ്മീരിനെതിരെയും 17 മുതല്‍ 20 വരെ സൗരാഷ്ട്രയക്കെതിരെയും 25 മുതല്‍ 28 വരെ ഹരിയാനക്കെതിരെയും കേരളം കളത്തിലിറങ്ങും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss