|    Oct 20 Sat, 2018 2:01 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കേരള യുജി പ്രവേശനം : കെഎസ്‌യു കോടതിയിലേക്ക്

Published : 24th September 2017 | Posted By: fsq

 

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ ഈ അധ്യയന വര്‍ഷത്തിലെ യുജി പ്രവേശനവുമായി ബന്ധപ്പെട്ട് കെഎസ്‌യു ഹൈക്കോടതിയില്‍ ഹരജി നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്ത് അറിയിച്ചു. സംസ്ഥാനത്തെ മെഡിക്കല്‍, നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനം നിലവില്‍ നടന്നുകൊണ്ടിരിക്കെയാണ് 2017-18 അധ്യയന വര്‍ഷത്തിലെ കേരള സര്‍വകലാശാല യുജി പ്രവേശനത്തിനുള്ള തിയ്യതി അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സര്‍വകലാശാലയുടെ ഈ നടപടി പിന്‍വലിക്കണമെന്നും പ്രവേശന നടപടികള്‍ ഈമാസം 30 വരെ നീട്ടിനല്‍കണമെന്നും ചൂണ്ടിക്കാട്ടി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി കെ രാധകൃഷ്ണന് കത്തുനല്‍കിയിട്ടുണ്ട്. കോഴ ആരോപണം നേരിടുന്ന സെനറ്റ് അംഗത്തിനെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വൈസ് ചാന്‍സലര്‍ക്കും ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സിനും കെഎസ്‌യു പരാതി നല്‍കിയതായും അഭിജിത്ത് അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss