|    Jul 22 Sun, 2018 9:58 am
FLASH NEWS

കേരള മുസ്‌ലിം കോണ്‍ഫറന്‍സ് ജില്ലാ കണ്‍വന്‍ഷനും ബക്രീദ്-ഓണം സ്‌നേഹസംഗമവും നടത്തി

Published : 7th September 2017 | Posted By: fsq

 

പാലക്കാട്: ജാതി മത ചിന്തകള്‍ക്കതീതമായി  മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശം ഉയര്‍ത്തിപിടിച്ചുകൊണ്ട് തിന്‍മക്കെതിരെ ശക്തമായി ശബ്ദിക്കുകയും പ്രവര്‍ത്തി ക്കുകയും ചെയ്യണമെന്ന് മുന്‍ എം എല്‍ എ കെഎ ചന്ദ്രന്‍ പറഞ്ഞു. കേരള മുസ്‌ലിം കോണ്‍ഫറന്‍സ് ( മുസഌം ഐക്യവേദി) ജില്ലാ കണ്‍വെന്‍ഷനും ബക്രീദ്-ഓണം സ്‌നേഹസംഗമവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുക യായിരുന്നു അദ്ദേഹം.  സ്‌നേഹമാണ്  ദൈവം എന്ന  ദിവ്യസന്ദേശം നല്‍കികൊണ്ട് നടത്തിയ സംഗമ ത്തില്‍ പങ്കെടുത്ത മുഴുവന്‍  രാഷ്ട്രീയ – സാമൂഹിക – സാംസ്‌കാരിക  സംഘടനാ നേതാക്കളും  തിന്‍മയ്‌ക്കെതിരെ പ്രവര്‍ത്തിക്കുവാന്‍ പ്രതിജ്ഞയെടുത്തു. കേരള മുസ്‌ലിം കോണ്‍ഫറന്‍സ് (മുസ്‌ലിംഐക്യവേദി) ജനറല്‍ കണ്‍വീനര്‍ എകെ സു ല്‍ത്താന്‍ അദ്ധ്യക്ഷം വഹിച്ചു. വി ചാമുണ്ണി, എംഎം ഹമീദ് , ഓട്ടൂര്‍ ഉണ്ണിക്കൃഷ്ണന്‍, ഇഎ സുലൈമാന്‍, മൗലാന അല്‍്ഹാജ് ഉമര്‍ ഖത്താബ്, പിഎ രമണീഭായ്, അഡ്വ. മാത്യു തോമസ്,  എ ജബ്ബാറലി, കെ ശിവരാജേഷ് ,  ഡോ. രഘുനാഥ്പാറയ്ക്കല്‍, കെഎ അബ്ദുറബ്ബ് (മെക്ക), വിക്‌ടോറിയ വിന്‍സെന്റ് , കെ അബൂബക്കര്‍, എം എ. ലത്തീഫ്, എച്ച് മുബാറക്, ഐ സഹാബ്ദീന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss